Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...

02 AUGUST 2026 04:50 PM IST
മലയാളി വാര്‍ത്ത

ചണ്ഡീഗഢിൽ കോടതി ഉത്തരവുമായി ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ മുൻ ഹൈക്കോടതി അഭിഭാഷകന്റെ വെടിവെയ്പ്പ്. സെക്ടർ 42-ൽ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വെടിയേറ്റ മൻവീന്ദർ കൗർ എന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ പി.ജി.ഐ.എം.ഇ.ആർ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത 67-കാരനായ അഭിഭാഷകൻ ജെ.പി.എസ്. ചഢയെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു.

ദീർഘകാലമായി തുടരുന്ന വാടകത്തർക്കമാണ് ചണ്ഡീഗഢിലെ സെക്ടർ 42-ൽ ഒടുവിൽ വെടിവെയ്പ്പിലും ചോരക്കളിയിലും കലാശിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകനായ ജെ.പി.എസ്. ചഢ കഴിഞ്ഞ 36 വർഷമായി ഈ ഫ്ലാറ്റിൽ വാടകക്കാരനായിരുന്നു. ഫ്ലാറ്റ് ഒഴിഞ്ഞുതരണമെന്ന ആവശ്യവുമായി ഉടമ രാജിന്ദർ സിംഗ് കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോടതി ഉദ്യോഗസ്ഥനായ ബെലിഫും പൊലീസും, രാജിന്ദർ സിംഗിന്റെ കുടുംബത്തോടൊപ്പം ഫ്ലാറ്റ് ഒഴിപ്പിക്കാനായി സ്ഥലത്തെത്തി. എന്നാൽ വാതിൽ അകത്തുനിന്ന് പൂട്ടി പുറത്തിറങ്ങാൻ അഭിഭാഷകൻ വിസമ്മതിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം പൊലീസ് പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായ അക്രമ സംഭവങ്ങൾ ഉണ്ടായത്.

പെട്ടെന്ന് ബാൽക്കണിയിലേക്ക് ഓടിയെത്തിയ ജെ.പി.എസ്. ചഢ, തന്റെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള ഡബിൾ ബാരൽ ഷോട്ട്ഗൺ ഉപയോഗിച്ച് താഴെ ഗേറ്റിനടുത്ത് നിൽക്കുകയായിരുന്ന രാജിന്ദർ സിംഗിന്റെ ഭാര്യ മൻവീന്ദർ കൗറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ടയുടെ ചീളുകൾ മൻവീന്ദറിന്റെ മുഖത്തും വായിലും തുളച്ചുകയറി. രണ്ടാമതും വെടിയുതിർക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൻവീന്ദർ കൗർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിയായ ജെ.പി.എസ്. ചഢയുടെ പക്കൽ നിന്നും അക്രമത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരവും, ആംസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends