സുനന്ദയുടെ മുറിവുകള്‍ പഴക്കമുള്ളതെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മുറിവുകള്‍ക്ക് പഴക്കുമുണ്ടായിരുന്നതായി എഫ് ഐ ആര്‍ റിപ്പോര്‍ട്ട്. സുനന്ദ കൊല്ലപ്പെടുബോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണകാരണമല്ലെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്.
സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ മരണത്തിന് 12 മണിക്കൂര്‍ മുമ്പു മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളതാണെന്നും സൂചി കുത്തിയതു മുതല്‍ കടിയേറ്റ മുറിവുകള്‍ വരെ സുനന്ദയുടെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകളാണുള്ളത്. ഇതില്‍ പത്ത് മുറിവുകള്‍ സൂചി കുത്തിയപ്പോഴുണ്ടായതാണ്. 12 എന്ന് രേഖപ്പെടുത്തിയത് കടിയേറ്റുണ്ടായതാണ്. സൂചി കുത്തിയ മുറിവുകള്‍ കണ്ടെത്തിയതോടെ സുനന്ദയുടെ ശരീരത്തില്‍ വിഷം ചെന്നത് കുത്തിവയ്പിലൂടെയാണെന്ന് ഏറെക്കുറെ ഉറപ്പാവുകയാണ്. 2014 ജനുവരി 17നാണാ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ശശിതരൂരിനെ ചോദ്യം ചെയ്‌തേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























