കേസ് മുറുകിയാല്‍ ശശീ തരൂര്‍ രാജി വെയ്ക്കും, സുരേഷ് ഗോപിയും മുകേഷും തലസ്ഥാനത്ത് ഏറ്റുമുട്ടുമെന്ന് സോഷ്യല്‍ മീഡിയയും നവമാധ്യമങ്ങളും

സുനന്ദാ പുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം മുറുകിയാല്‍ ശശിതരൂരിന് രാജിവെയ്‌ക്കേണ്ടി വരുമെന്ന് സോഷ്യല്‍ മീഡിയയും നവമാധ്യമങ്ങള്‍. അങ്ങനെ വന്നാല്‍ തലസ്ഥാനം ഉപതെരഞ്ഞെടുപ്പിന് വേദിയാകും. ശശീ തരുരിന്റെ രാജിക്കുവേണ്ടിയും സ്ഥാനാര്‍ഥിയാകുവാന്‍ വേണ്ടിയും പലരും പഴവങ്ങാടി ഗണപതി നടയില്‍ തേങ്ങയടി പതിവാക്കിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ത്തകള്‍ എന്തായാലും മലയാളികള്‍ പ്രതീക്ഷിക്കുന്നതും അറിയാന്‍ ആഗ്രഹിക്കുന്നതും ഇതാണ്. സുനന്ദാ കൊലപാതകവുമായി ബന്ധപ്പെട്ട് ശശീ തരൂര്‍ രാജിവെയ്ക്കുമോ?, ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാര്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നവ മാധ്യമങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡിയകളിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത്.
ശശി തരൂര്‍ രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ രാജഗോപാലിനെ വെട്ടി സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാവും. മോഡിയുടെ തിരുവനന്തപുരത്തെ അവതാരമാണ് താനെന്ന രീതിയിലുള്ള പ്രചാരണമാണ് സുരേഷ് ഗോപി നടത്തുന്നത്. മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്ഷണിച്ചാല്‍ മന്ത്രിയാവുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളില്‍ കൂടി പ്രതികരിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശന സമയത്ത് തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനുവേണ്ടി ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും അംഗത്വവിതരണത്തിനും ബിജെപി തയ്യാറെടുക്കുന്നതായാണ് സൂചന.
തെരഞ്ഞെടുപ്പുവന്നാല്‍ സുരേഷ് ഗോപയ്ക്ക് എതിരായി നടന്‍ മുകേഷ് എത്തുമെന്നാണ് മറ്റൊരു പ്രചാരണം.
സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മുകേഷ് സി.പി.എം ബാനറിലുമാകും മത്സരിക്കുക. പക്ഷെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമില്ല.
തുടക്കത്തില്‍ സുരേഷ് ഗോപി മാത്രമാണ് ചര്‍ച്ചയില്‍ നിറഞ്ഞതെങ്കില്‍ കഴിഞ്ഞദിവസം മുതല്‍ ചര്‍ച്ചകള്‍ നടന്‍ മുകേഷിലേക്കുകൂടി എത്തി. സി.പി.എം സ്ഥാനാര്‍ത്ഥിയായിട്ടാണ് മുകേഷ് തിരുവനന്തപുരത്ത് മത്സരിക്കുക. സി.പി.ഐയില്‍ നിന്ന് സി.പി.എം സീറ്റ് പിടിച്ചെടുക്കുമെന്നാണ് പ്രചാരണം. സീറ്റ് വിവാദത്തില്‍ പ്രതിരോധത്തിലായ സി.പി.ഐ അക്കാര്യത്തില്‍ കടുംപിടിത്തം പിടിക്കില്ലത്രേ. മുകേഷിനെ രംഗത്തിറക്കിയാല്‍ സി.പി.ഐക്കും സമ്മതമാകുമെന്നും അതിനാല്‍ അതിന് സാധ്യതയുണ്ടെന്നുമാണ് പ്രചാരണം. അതിനാല്‍, സുരേഷ് ഗോപിക്കെതിരെ മുകേഷ് എന്ന രീതിയിലാണ് ചര്‍ച്ച പൊടിപൊടിക്കുന്നത്.
എന്നാല്‍ ബുജികളുടെ ഇടയില്‍ ചര്‍ച്ച വേറൊരു തരത്തിലാണ്. ശശി തരൂര്‍ രാജി വെക്കില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ എംപിയായി തന്നെ തുടരും. പൊതു സമ്മതനും മോഡി ഭക്തനായ ശശിതരൂരിനെ ജയിലിലടക്കുന്നതിനോട് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനും താല്‍പര്യമില്ല. ഡല്‍ഹി തെരഞ്ഞെടുപ്പ് കണ്ടുള്ള ബിജെപിയുടെ നാടകമാണ് സുനന്ദയുടെ കൊലപാതകകേസ് എന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സുനന്ദാകൊലപാതകം മൂന്നാം ഭാഗം വരുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം ബിജെപി നേതാക്കള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞിരുന്നു. സുനന്ദ മരിച്ചതെങ്ങനെയെന്ന് ഒരിക്കലും പുറത്ത് വരില്ലെന്നും അത് സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം പോലെ അവ്യക്തമായി കിടക്കുമെന്നും ബുജികളുടെ ചര്‍ച്ചയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























