Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

വല്ലാര്‍പാടത്ത് നാലുകോടിയുടെ രക്തചന്ദനം പിടി കൂടി

10 JANUARY 2015 02:08 PM IST
മലയാളി വാര്‍ത്ത.

കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നാലുകോടിയുടെ രക്തചന്ദനവേട്ട. ഷാര്‍ജയിലേക്കു കടത്താന്‍ ശ്രമിച്ച 12.5 ടണ്‍ രക്തചന്ദനമാണു രഹസ്യവിവരത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ കണ്ടെയ്‌നറിന്റെ പൂട്ടില്‍ കൃത്രിമം കാണിച്ചായിരുന്നു കള്ളക്കടത്ത് ശ്രമം.
മുംബൈയിലെ ലിബര്‍ട്ടി മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ പേരില്‍ ഷാര്‍ജയിലെ അല്‍ഹമൂദ് ജനറല്‍ ട്രേഡിങ് കമ്പനിയിലേയ്ക്കായിരുന്നു പ്ലൈവുഡ് എന്ന വ്യാജേന ചരക്ക് ബുക്ക് ചെയ്തിരുന്നത്. ഈ വിലാസം വ്യാജമാണെന്ന് ഡിആര്‍ഐ സംശയിക്കുന്നു. പിടിച്ചെടുത്ത ചന്ദനത്തിന് വിദേശത്ത് നാലുകോടിയോളം രൂപ മൂല്യമുണ്ടെന്നു ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണ്ടെയ്‌നറില്‍ 12.5 ടണ്‍ പ്ലൈവുഡ് നിറച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണു കളമശേരിയിലെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ വച്ച് കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങിയത്. എന്നാല്‍ സീല്‍ ചെയ്യുന്ന താഴ് ഘടിപ്പിച്ചിരുന്ന ബോള്‍ട്ടില്‍ നേരത്തേ തന്നെ കൃത്രിമം നടത്തിയിരുന്നു. സീല്‍ പൊട്ടാതെ ബോള്‍ട്ട് അഴിച്ചെടുത്ത് താഴ് തുറക്കാവുന്ന തരത്തിലായിരുന്നു ഇത്. സീല്‍ ചെയ്തു ലഭിച്ച കണ്ടെയ്‌നര്‍ വ്യാഴാഴ്ച രാത്രി തന്നെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി പ്ലൈവുഡിനു പകരം രക്തചന്ദനമുട്ടികള്‍ നിറയ്ക്കുകയുമായിരുന്നു.
12 പെട്ടികളിലായി ആയിരത്തിലേറെ ചന്ദനമുട്ടികള്‍ നിറച്ച് രാത്രിതന്നെ ടെര്‍മിനലില്‍ എത്തിച്ചു. വിവരംകിട്ടിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെയ്‌നറില്‍ രക്തചന്ദനമാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത് യാഡിലേക്കു മാറ്റി. പ്രീമിയര്‍ ഷിപ്പിങ് ഏജന്‍സി വഴി ഇന്നലെ രാത്രി ഷാര്‍ജയ്ക്കുള്ള കപ്പലില്‍ കയറ്റി അയക്കുകയായിരുന്നു.
രക്തചന്ദനം സുലഭമായ ആന്ധ്രയില്‍നിന്നു റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചതാണെന്നാണു വിവരം. ഒട്ടേറെ ചെക്‌പോസ്റ്റുകള്‍ പിന്നിട്ട് റോഡ് മാര്‍ഗം കടത്തിയിട്ടും പരിശോധന നടന്നില്ലെന്നതു സംശയകരമാണ്. കണ്ടെയ്‌നറിലെ ചരക്ക് മാറ്റി രാത്രിയോടെ ടെര്‍മിനലില്‍ എത്തിക്കാനായത് ഗോഡൗണ്‍ കൊച്ചിയുടെ പരിസരത്തായതുകൊണ്ടാണെന്നു ഡിആര്‍ഐ കണക്കുകൂട്ടുന്നു.
ഗോഡൗണ്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കണ്ടെയ്‌നര്‍ കയറ്റിയയ്ക്കാന്‍ സഹായിച്ച ഷിപ്പിങ് ഏജന്‍സി അധികൃതരെ ഇന്നലെ ചോദ്യം ചെയ്തതായാണ് അറിവ്. ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയേക്കും. ഷാര്‍ജ വഴി മറ്റേതെങ്കിലും വിദേശരാജ്യത്തേക്കു കടത്താനാണോ ശ്രമിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (2 minutes ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (43 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

Malayali Vartha Recommends