Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

താനും സുനന്ദയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശശീതരൂര്‍

11 JANUARY 2015 10:09 AM IST
മലയാളി വാര്‍ത്ത.

സുനന്ദയും താനും തമ്മില്‍ ചെറിയ തെറ്റിധാരണകളുണ്ടായിരുന്നുവെന്ന് ശശി തരൂര്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു ദേശീയ പത്രത്തിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത വന്നത്. സുനന്ദ പുഷ്‌കറുടെ മരണം സംഭവിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് തരൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചാണക്യപുരിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദയെ ജനുവരി 17ന് മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം ജനുവരി 19ന് തരൂരിനെ ചോദ്യം ചെയ്തതിന്റെ റിപ്പോര്‍ട്ടുകളാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ ദേശീയ പത്രം പുറത്തുവിട്ടിരിക്കുന്നത്.
തങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വിവാഹജീവിതം സന്തോഷകരമായിരുന്നു എന്നാണ് ശശി തരൂര്‍ മൊഴി നല്‍കിയിരിക്കുന്നത്. സുനന്ദയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇന്‍സൊംനിയ ബാധിച്ച് ഉറക്കമില്ലാത്തതിനാല്‍ അല്‍പ്രാക്‌സ് മരുന്നുകഴിച്ചാണ് ഉറങ്ങിയിരുന്നതെന്നും തരൂര്‍ പറയുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പുമുതല്‍ സുനന്ദ ആഹാരം കഴിച്ചില്ലെന്നും തരൂരിന്റെ മൊഴിയിലുണ്ട്.
രാത്രി ഉറങ്ങാന്‍ കഴിയാതെ സുനന്ദ ബുദ്ധിമുട്ടിയിരുന്നു. അല്‍പ്രാക്‌സാണ് സുനന്ദ ഉറങ്ങാന്‍ വേണ്ടി കഴിച്ചിരുന്നത്. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ സുനന്ദ കാര്യമായി ഒന്നും കഴിച്ചിരുന്നില്ല. തലേ ദിവസം ഒരു മഷ്‌റൂം സൂപ്പും തന്റെ കൈ കൊണ്ട് നല്‍കിയ ഉച്ചഭക്ഷണവും മാത്രമാണ് കഴിച്ചത്. കരിക്കിന്‍ വെള്ളവും കുടിച്ചു. ഭക്ഷണ കാര്യം പറയുമ്പോഴെല്ലാം ഛര്‍ദ്ദിക്കാന്‍ തൊന്നുമെന്ന് സുനന്ദ പറഞ്ഞതായും മൊഴിയിലുണ്ട്.
പ്രിയേ, നിനക്ക് എങ്ങനെയുണ്ട്? എന്നു ചോദിച്ചാണ് കട്ടിലില്‍ കിടന്ന സുനന്ദയുടെ അരികില്‍ താനെത്തിയതെന്നു തരൂരിന്റെ മൊഴിയിലുണ്ട്. എന്നാല്‍ സുനന്ദ പ്രതികരിച്ചില്ല. അതില്‍ പന്തികേടു തോന്നിയ താന്‍ സുനന്ദയുടെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തണുത്തുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തുവെന്നാണ് തരൂരിന്റെ മൊഴി.
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കിംസ് ആശുപത്രിയില്‍ സുനന്ദയെ പ്രവേശിപ്പിച്ച കാര്യവും തരൂരിന്റെ മൊഴിയിലുണ്ട്. ഡിസംബര്‍ 15ന് ഡല്‍ഹിയിലെത്തിയ തരൂരും സുനന്ദയും വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഹോട്ടലില്‍ താമസിച്ചത് എന്നും തരൂര്‍ മൊഴിനല്‍കി.
വിവാഹജീവിതം സന്തോഷകരമായിരുന്നു. ചെറിയ തെറ്റിധാരണകള്‍ തിരുത്തിയാണ് മുന്നോട്ട് പോയത്. ഒരു വലിയ വഴക്ക് ഇടയ്ക്ക് നടന്നിരുന്നു. ഉച്ചത്തില്‍ സുനന്ദ വഴക്കിട്ടെങ്കിലും വളെരെ പെട്ടെന്ന് തണുക്കുകയും സാധാരണപോലെ സംസാരം തുടരുകയുമായിരുന്നു എന്നും തരൂരിന്റെ മൊഴിയില്‍ പറയുന്നു.
തരൂരിനെ പൊലീസ് എത്രയും വേഗം ചോദ്യം ചെയ്യുമെന്നാണ് സൂചന. തരൂരിന്റെ പരിചാരകന്‍ നാരായണ്‍ സിംഗിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാകും തരൂരിനെ ചോദ്യം ചെയ്യുക. തരൂരും സുനന്ദയും തമ്മില്‍ മരിക്കുന്നതിന് മുമ്പ് വഴക്കു നടന്നതായും സുനന്ദയെ കാണാന്‍ സുനില്‍ തക്രു എന്നൊരാള്‍ വന്നിരുന്നുവെന്നും നാരായണന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (3 minutes ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (44 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

Malayali Vartha Recommends