Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

എത്ര പ്രവര്‍ത്തകരെ പുറം സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കിയാലും വിന്ധ്യപര്‍വതത്തിനിപ്പുറം ബിജെപി ഭരണമുണ്ടാവില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

17 JUNE 2019 01:18 PM IST
മലയാളി വാര്‍ത്ത

ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര പ്രവര്‍ത്തകരെ പുറം സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കിയാലും വിന്ധ്യപര്‍വതത്തിനിപ്പുറം ബിജെപി ഭരണമുണ്ടാവില്ലെന്ന് കോടിയേരി പറഞ്ഞു. എത്ര കോടി രൂപ ചെലവഴിച്ചാലും കേരളത്തില്‍ ബിജെപിക്ക് ഭരണം നേടാനാവില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം കണ്ടാണശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപിക്ക് ഒരുസീറ്റുപോലും നേടാനായില്ല. ഇടതുപക്ഷം നടത്തിയ ശക്തമായ പ്രചാരം സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളാണ് ഇതിന് കാരണം. ജനങ്ങള്‍ക്കിടയില്‍ മതനിരപേക്ഷ പ്രസ്ഥാനത്തിനുള്ള അടിത്തറയാണ് കാരണം. കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ തിരിച്ചുവരാനാവുമെന്ന് മുന്‍ തെരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ കേരളത്തിലെ ഇടതുസര്‍ക്കാരിനെയാണ് ആര്‍എസ്‌എസ് ലക്ഷ്യമിടുന്നത്. അടുത്ത ലക്ഷ്യം കേരളമാണെന്ന് മോദിയും അമിത്ഷായും പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ ഇത് പറയുന്നതാണ്. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത് തടയും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 27,000 കോടി ചെലവഴിച്ചതായാണ് കണക്കുകള്‍ പുറത്തുവരുന്നത്. കേരളത്തില്‍ കോടികള്‍ ചെലവഴിച്ചിട്ടും ഒരു ഗുണവും ലഭിച്ചില്ലെന്ന് അമിത്ഷാ പറയുന്നു. കോര്‍പറേറ്റുകളാണ് ബിജെപിക്ക് കോടികള്‍ നല്‍കുന്നത്. കഴിഞ്ഞ ബിജെപി ഭരണത്തില്‍ 119 ശതകോടീശ്വരന്മാരുടെ സമ്ബത്ത് കുമിഞ്ഞുകൂടി. ഇതിലൊരു ഭാഗം ഇവര്‍ ബിജെപിക്ക് നല്‍കുകയാണ്. ഈ പണം ഉപയോഗിച്ച്‌ അവര്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തുവെന്നും കോടിയേരി ആരോപിച്ചു.

കേരളത്തില്‍ 77-ല്‍ ഇതിലും വലിയ തോല്‍വി ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്. ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്. ഇത്തവണ ബിജെപിയെ താഴെയിറക്കാനുള്ള സ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതില്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. തെറ്റിദ്ധാരണയുള്ളവര്‍ എതിരായി വോട്ട് ചെയ്തിട്ടുണ്ടാവാം. അവരുടെ അടുത്തുപോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കരഞ്ഞിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍, വിജയിച്ചാല്‍ അതില്‍ മതിമറന്ന് കടമ മറക്കുന്നവരുമല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ കൂടുതല്‍ ശക്തിനേടും. ഇടതുപക്ഷം വിശ്വാസികള്‍ക്കെതിരല്ല. ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ള കേരളത്തില്‍ ക്ഷേത്രസംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത്, എല്‍ഡിഎഫ് സര്‍ക്കാരാണ്. ശബരിമല വികസനത്തിനും കോടികള്‍ ചെലവഴിച്ചു.

കോണ്‍ഗ്രസ് സൃഷ്ടിച്ച അസ്വസ്ഥതകളാണ് ബിജെപിക്ക് വളംവച്ചത്. ബിജെപിയുടെ ഭരണപരാജയം ചര്‍ച്ചയായില്ല. പകരം യുദ്ധവും പാകിസ്ഥാന്‍ വിരുദ്ധതയും പ്രചരിപ്പിച്ചു. സാമ്രാജ്യത്വ അനുകൂല ഉദാരവല്‍ക്കരണനയങ്ങള്‍ക്കും അതിന്റെ കെടുതികളെ മറയ്ക്കാന്‍ തീവ്രമാക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുമെതിരെ ജനകീയ ബദലുയര്‍ത്തി പൊരുതാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. തീവ്രവലതുപക്ഷ ബിജെപി ഭരണം കോണ്‍ഗ്രസ് വീണതുപോലെ വീഴുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (18 minutes ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (26 minutes ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (1 hour ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (2 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (2 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (2 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (2 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (2 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (2 hours ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (3 hours ago)

C J Roy റോയിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ  (3 hours ago)

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (4 hours ago)

Malayali Vartha Recommends