Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു

19 JUNE 2019 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്ന് അറിയുന്നു. അതേസമയം ബിനോയി നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ ആവില്ലെന്ന് കണ്ണൂര്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു. മുംബയിലാണ് സംഭവം നടന്നത്. അതിനാല്‍ കേരളത്തില്‍ കേസ് എടുക്കാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. മധ്യസ്ഥശ്രമം ആദ്യം പരാജയപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്തെ ഒരു ഘടകക്ഷി നേതാവ് മുംബയിലുള്ള പ്രമുഖനേതാവ് വഴി അതിനുള്ള നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ നേതാവ് കുറേക്കാലം മുമ്പ് വലിയ പ്രതിസന്ധിയിലായപ്പോള്‍ കോടിയേരി ഏറെ സഹായിച്ചിരുന്നു. 

മുംബയ് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബിനോയി കണ്ണൂരില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല. യുവതിക്ക് ബിനോയി കൃത്യമായി പണം നല്‍കിയിരുന്നു. അത് മുടങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ പരാതി നല്‍കിയതെന്ന് അറിയുന്നു. ബിനോയി മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് യുവതി ക്ഷുഭിതയായിരുന്നു. അതിന് ശേഷമാണ് യുവതിയെ ഒഴിവാക്കാനുള്ള നീക്കം നടത്തിയതെന്ന് സൂചനയുണ്ട്. മധ്യശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതി വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. അതറിഞ്ഞാണ് കണ്ണൂര്‍ ഐ.ജിക്ക് ബിനോയി പരാതി നല്‍കിയതെന്ന് സംശയമുണ്ട്. അതില്‍ മകന്റെ ചെലവിന് അഞ്ച് കോടി രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ഭീമമായ തുക നല്‍കാനില്ലാത്തത് കൊണ്ടായിരിക്കാം ബിനോയ് മുംബയ്ക്ക് മടങ്ങാത്തതെന്ന് അറിയുന്നു. യു.എ.ഇ പൗരനായ മര്‍സൂഖിയില്‍ നിന്ന് വാങ്ങിയ 13 കോടി രൂപ പ്രവാസി വ്യവസായിയാണ് നല്‍കിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 

പരാതി അന്വേഷിക്കാന്‍ മുംബയ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി അറിയുന്നു. ബിനോയിയും യുവതിയും ഒത്തുള്ള ഫോട്ടോകളും വാട്‌സാപ്പ് സന്ദേശങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സും ഫഌറ്റിന്റെ വാടകക്കരാറും അടക്കമുള്ള രേഖകള്‍ പൊലീസ് പരിശോധിക്കും. തന്റെ കൈവശം ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. ഡി.എന്‍.എ ടെസ്റ്റിനും അവര്‍ തയ്യാറാണ്. ബിഹാര്‍ സ്വദേശിയായ തന്നെ മുംബയില്‍ കൊണ്ട് പാര്‍പ്പിച്ചത് എന്തിനാണെന്നും യുവതി ചോദിക്കുന്നു. വിവാഹം കഴിക്കാമെന്ന് തനിക്കും വീട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയിരുന്നെന്നും അവര്‍ ആവര്‍ത്തിക്കുന്നു.

സംസ്ഥാന സെക്രട്ടറിയെയും പാര്‍ട്ടിയേയും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് സി.പി.എമ്മിലെ ചില നേതാക്കളുടെയും മന്ത്രിമാരുടെയും നിലപാട്. പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി വ്യക്തമാക്കിയിട്ടുണ്ട്. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മും സംസ്ഥാന സെക്രട്ടറിയും വലിയ വിഷമഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. പ്രതിപക്ഷനേതാക്കള്‍ സ്വരംകടുപ്പിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ അവരിത് ആയുധമാക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് സോളാര്‍ കേസിലൂടെ യു.ഡി.എഫ് നേതാക്കന്‍മാരെ അധിക്ഷേപിച്ചതും മറ്റും അവര്‍ മറന്നിട്ടില്ല. കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഇക്കാര്യം ചാനല്‍ ചര്‍ച്ചകളിലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (10 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (29 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (48 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (58 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (2 hours ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (2 hours ago)

Malayali Vartha Recommends