Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം മാറിമറിയുന്നു... കേരളത്തില്‍ നിന്നും ഒരു എം.പി.യെ പോലും തന്നില്ലെങ്കിലും ഭക്തര്‍ക്ക് വേണ്ടി പോരാടാന്‍ പ്രേമചന്ദ്രന്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ പ്രേമചന്ദ്രന് ബില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതിലൂടെ ഞെട്ടി സിപിഎം; ഒന്നും മനസിലാകാതെ കേരള ബിജെപിയും

20 JUNE 2019 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

കയ്യേറിയ ഭൂമിയില്‍ നിന്നും തഹസില്‍ദാര്‍ സ്വയം ഒഴിഞ്ഞു!

പാളം മുറിച്ചുകടക്കവെ ട്രാക്കില്‍ കുടുങ്ങിയ കാല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് അധ്യാപികയുടെ കാല്‍ അറ്റു!

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊല്ലം എംപി പ്രേമ ചന്ദ്രനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. കൊല്ലം ബൈ പാസിന്റെ ഉദ്ഘാടനത്തിന് പ്രേമചന്ദ്രന്‍ മോദിയെ കൊണ്ടു വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. സിപിഎമ്മിനാകട്ടെ അതോടെ കണ്ണിലെ കരടായി മാറി. അന്നു മുതലേ പ്രേമചന്ദ്രന്‍ ബിജെപിയില്‍ പോകുമെന്നാണ് പറഞ്ഞത്. മാത്രമല്ല പ്രേമ ചന്ദ്രന് ജയിക്കാന്‍ വേണ്ടിയാണ് അധികം പ്രശസ്തനല്ലാത്ത ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന ആക്ഷേപവുമുണ്ട്. ഇതെല്ലാം മോദിയുടെ മൗനാനുവാദമാണെന്നും പറയുന്നുണ്ട്. ബിജെപി കേരളത്തില്‍ എട്ടു നിലയില്‍ പൊട്ടി. മാത്രമല്ല സിപിഎം ഏറ്റവുമധികം തോല്‍ക്കാന്‍ ആഗ്രഹിച്ച പ്രേമ ചന്ദ്രന്‍ ജയിച്ച് കയറുകയും ചെയ്തു. ജയിച്ചതോടെ ശബരിമല ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രന് അവസരം നല്‍കി. അത് മോദിയുടെ അനുവാദത്തോടെയാണെന്നാണ് പറയുന്നത്. ബിജെപിയ്ക്ക് കേരള എംപിമാര്‍ ഇല്ലാത്ത സ്ഥിതിക്ക് പ്രേമചന്ദ്രന്‍ മുന്നോട്ട് വന്നപ്പോള്‍ മോദി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അതേ സമയം ഇത് കേരള ബിജെപിയേയും സിപിഎമ്മിനേയും ഞെട്ടിച്ചിട്ടുണ്ട്. 

ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറയുന്നത്. 

സ്വകാര്യബില്ലിന് അവതരണാനുമതി ലഭിച്ചത് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാരണമായി. സ്വകാര്യബില്ലിന് നിലവില്‍ അവതരണാനുമതി മാത്രമാണ് ലഭിച്ചത്. പ്രാഥമികഘട്ടത്തില്‍തന്നെ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കഴിഞ്ഞു. സ്വകാര്യബില്ലുകള്‍ പലപ്പോഴും നിയമങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ട്. നേരത്തെ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ നിയമങ്ങള്‍ക്ക് വഴിതുറന്നിരുന്നുവെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. 

ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ എന്തിനാണ് ഇത്രയും തിരക്കിട്ട് ബില്‍ അവതരിപ്പിക്കുന്നത് എന്നാണ് സംസ്ഥാനത്തെ ബി.ജെ.പി. വക്താക്കളുടെ ചോദ്യം. അതിനാല്‍ ബി.ജെ.പിക്ക് വിശ്വാസിസമൂഹത്തോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷ്യല്‍ പ്രൊവിഷന്‍ ) ബില്‍ 2019 എന്ന പേരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്‍ പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. സ്ത്രീ പ്രവേശനത്തിലൂടെ ശബരിമല ക്ഷേത്രത്തിലുണ്ടായിരിക്കുന്ന ആചാരാനാനുഷ്ഠാനങ്ങളുടെ ലംഘനം തടഞ്ഞ് തത്സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യണമെന്നതാണു ബില്ലിന്റെ ഉള്ളടക്കം.

ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ മൂലം ഭക്തരുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടായിട്ടുണ്ട്. ഇതു കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളില്‍ പറയുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു ഭക്തര്‍ ആവശ്യപ്പെടുന്നു. ഭക്തരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണു ബില്‍ അവതരിപ്പിക്കുന്നതെന്നു ബില്ലിന്റെ ആമുഖത്തില്‍ പറയുന്നു.

അതേസമയം ശബരിമലയില്‍ സിപിഎം മലക്കം മറിഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരുന്നതാണ് ഉചിതമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് കടകംപള്ളിയുടെ പ്രതികരണം. എല്ലാ സ്വകാര്യബില്ലുകള്‍ക്കും ഉണ്ടാകുന്ന അവസ്ഥ ഈ ബില്ലിനും ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭൂരിപക്ഷമുള്ള അവര്‍ തന്നെയാണ് ബില്‍ കൊണ്ടുവരേണ്ടതെന്നും കടകംപള്ളി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (23 minutes ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (30 minutes ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (40 minutes ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (44 minutes ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (1 hour ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (1 hour ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (1 hour ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (1 hour ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (1 hour ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (2 hours ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (4 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (4 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (4 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (4 hours ago)

Malayali Vartha Recommends