Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം


വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

ഇത് പ്രവാസികള്‍ക്കൊരു പാഠം... ജീവിതത്തിലെ സമ്പാദ്യങ്ങള്‍ വിറ്റുപെറുക്കി ഒരു ബിസിനസ് തുടങ്ങിയ പ്രവാസി മലയാളിലുടെ ജീവനെടുത്തത് ചുവപ്പ് നാട; ഒപ്പം വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചുകൊന്നുവെന്ന് ഭാര്യയും; ഞെട്ടലോടെ പ്രവാസി ലോകം

20 JUNE 2019 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

മലയാളികള്‍ പ്രത്യേകിച്ചും പ്രവാസികള്‍ മറക്കാത്ത ഒരു സിനിമയാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വരവേല്‍പ്പ്. നാട്ടില്‍ വന്ന് അന്നുവരെ സമ്പാദിച്ചത് ചേര്‍ത്ത് ഒരു ബിസിനസ് തുടങ്ങുന്നു. ബസ് വാങ്ങി അത് നിരത്തിലിറക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം പ്രവാസിയുടെ ചോരയാണ്. അവസാനം എല്ലാം തകര്‍ത്തുകയായിരുന്നു യൂണിയനും സമൂഹവും ഒക്കെക്കൂടി. അതേ അവസ്ഥയാണ് കണ്ണൂരിന്റെ ചുവപ്പ് കോട്ടയിലും ഉണ്ടായത്. 

അവര്‍ പലപ്രാവശ്യം വലിച്ചെറിഞ്ഞ ആ ഫയല്‍ ഞങ്ങളുടെ ജീവിതമായിരുന്നു. ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്... ആന്തൂര്‍ നഗരസഭ കെട്ടിടാനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയുടെ വാക്കുകള്‍ ഓരോ പ്രവാസിയേയും കരയിപ്പിക്കും. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രിയുടെ നാട്ടില്‍ത്തന്നെയാണു സാജന്റെ കുടുംബത്തിന് ഈ ദുര്‍ഗതിയുണ്ടായത്.

ഒരു ഒപ്പിന്റെ കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ... അവര്‍ക്ക് സാജുവേട്ടനെ സ്വന്തം മോനെപ്പോലെ കരുതാമായിരുന്നില്ലേ? തിരിച്ചു കിട്ടുമോ എന്റെ സാജുവേട്ടനെ... ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നിസഹായരാക്കി ബീന പൊട്ടിക്കരഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ലൈസന്‍സ് നിഷേധിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഭര്‍ത്താവിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല ബീനയ്ക്ക്. ഇടയ്ക്കിടെ ഓരോന്നു ചോദിച്ച് പൊട്ടിക്കരയും. ബീനയുടെ കരച്ചില്‍ കണ്ട് അടുത്തിരുന്ന സാജന്റെ സഹോദരി ശ്രീലതയും വിതുമ്പിപ്പോകുന്നു. മറ്റൊരു മുറിയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുകയാണ് സാജന്റെ മക്കള്‍ പാര്‍ത്ഥിവും അര്‍പ്പിതയും. മകന്റെ പേരാണ് സാജന്‍ വലിയ പ്രതീക്ഷകളോടെ പണിതുയര്‍ത്തിയ കണ്‍വെന്‍ഷന്‍ സെന്ററിനു നല്‍കിയത്. നഗരസഭാ അധികൃതരുടെ പിടിവാശി എല്ലാം കെടുത്തിക്കളഞ്ഞു.ഇടതുപക്ഷമാണ് ആന്തൂര്‍ നഗരസഭ ഭരിക്കുന്നത്. പ്രതിപക്ഷം പോലുമില്ല. സാജനാകട്ടെ,? പാര്‍ട്ടിക്കു വേണ്ടി ഓടിനടന്നയാള്‍. തിരിച്ച് ഒരു സഹായവും കിട്ടിയില്ല. അതാണ് ബീനയ്ക്ക് സഹിക്കാനാവാത്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയ പി.കെ. ശ്യാമളയെ ഒരുപാടു തവണ സാജന്‍ നേരില്‍പ്പോയി കണ്ടു. ഓരോരോ കാരണം പറഞ്ഞ് അവര്‍ ലൈസന്‍സ് നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി.

സി.പി.എം. ഒറ്റയ്ക്കു ഭരിക്കുന്ന ആന്തൂര്‍ നഗരസഭ ചുവപ്പുനാടയില്‍ കുരുക്കിയതാണു സാജന്റെ ആത്മഹത്യക്കു കാരണമെന്നു കുടുംബം ആരോപിച്ചു. ''പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്നയാളായിരുന്നു അദ്ദേഹം. സഹായം തേടി പി. ജയരാജനെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. അവര്‍ സഹായിക്കുകയും ചെയ്തു. പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല''ബീന പറഞ്ഞു. കെട്ടിടാനുമതി ഫയല്‍ നിസാരകാരണങ്ങളുടെ പേരില്‍ തടഞ്ഞുവച്ചതിലൂടെ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാകുകയായിരുന്നു സാജനെന്ന് ആരോപണമുണ്ട്. സാജന്‍ സജീവ സി.പി.എം. പ്രവര്‍ത്തകനായിരുന്നു. കുടുംബാംഗങ്ങളില്‍ മിക്കവരും പാര്‍ട്ടി അനുഭാവികളാണ്.

ജീവിതത്തിന്റെ നല്ലപങ്കും വിദേശത്തു ചെലവിട്ടശേഷമാണു നാട്ടിലൊരു സംരംഭമെന്ന മോഹവുമായി സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായെങ്കിലും, ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ നഗരസഭയുടെ ചുവപ്പുനാടയില്‍ കുരുങ്ങി. 15 വര്‍ഷത്തിലേറെ െനെജീരിയയില്‍ ജോലിചെയ്ത സാജന്‍ മൂന്നുവര്‍ഷം മുമ്ബാണു നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന്, ജീവിത സമ്പാദ്യമായ 16 കോടിയോളം രൂപ ചെലവിട്ട് കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തീകരിച്ചു.

സംരംഭത്തിനു പ്രവര്‍ത്തനാനുമതിക്കായി സാജന്‍ ചില ഉന്നത സി.പി.എം. നേതാക്കളെ സമീപിച്ചിരുന്നു. ഇവര്‍ സഹായം ഉറപ്പുനല്‍കിയെങ്കിലും ആന്തൂര്‍ നഗരസഭ കടുംപിടിത്തം തുടര്‍ന്നു. കണ്ണൂരിലെ പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമാണിതെന്നാണ് ആരോപണം. സ്വപ്‌നസംരംഭം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന തോന്നലാണു ഭര്‍ത്താവിനു കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായിരുന്നതെന്നു ബീന പറഞ്ഞു. പാര്‍ട്ടിക്കാര്‍ െകെയൊഴിഞ്ഞെന്നു ബീനയുടെ പിതാവ് പുരുഷോത്തമനും ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണു നഗരസഭ വേട്ടയാടാന്‍ തുടങ്ങിയതെന്നു സാജന്റെ സഹോദരന്‍ ശ്രീജിത്ത് ചൂണ്ടിക്കാട്ടി. ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു അവര്‍.

സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. നഗരസഭയിലെ 14 വാര്‍ഡുകളിലും സി.പി.എം. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിര്‍മാണത്തിലെ അപാകതമൂലം കെട്ടിടം പൊളിക്കണമെന്ന് ഒരുഘട്ടത്തില്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സാജന്റെ പരാതിയില്‍ സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ടതോടെ ഒക്‌ടോബറില്‍ നഗരസഭാ സംയുക്തസമിതി പരിശോധന നടത്തി. അപാകതയില്ലെന്നു ടൗണ്‍ പ്ലാനിങ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (8 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (14 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (17 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (27 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (37 minutes ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (56 minutes ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (2 hours ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (3 hours ago)

Malayali Vartha Recommends