സൗമ്യയുടെ ഭർത്താവ് നാട്ടിലെത്തി കാര്യങ്ങൾ അറിയും മുൻപ് തന്നെ അജാസും മരണത്തിന് കീഴടങ്ങി... സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു; തീ കൊളുത്തിയശേഷം പ്രണയിനിയെ കയറിപ്പിടിച്ചു.. മരണത്തിലും അവളെ തനിച്ചാക്കാൻ അജാസിനായില്ല; ആശുപത്രിക്കിടക്കയിൽ ഓരോ നിമിഷവും അജാസിന്റെ മനസ്സിൽ മരണം മാത്രമായിരുന്നു... ഇരുവരുടെയും സംസ്‌ക്കാരം ഇന്ന്

15 വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ.അജാസ് (33) ആയിരുന്നു പ്രതി. ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അജാസ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയിരുന്നു. അജാസിന്റെ പോസ്റ്റുമാര്‍ട്ടം ഇന്ന് ആലപ്പുഴയില്‍ നടക്കും. പോലീസുകാരിയെ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകത്തിച്ചു കൊന്ന സംഭവത്തില്‍ സൗമ്യയുടെ സംസ്‌ക്കാരം ഇന്ന് മാവേലിക്കരയില്‍ നടക്കും. രാവിലെ 9 മണിക്ക് വള്ളികുന്നം സ്‌റ്റേഷനില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം.
വിലാപയാത്രയായി വീട്ടിലെത്തിച്ച് 11 മണിയോടെയാകും സംസ്‌ക്കരിക്കുക. നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരനും മരിച്ചതോടെ കേസും അവസാനിക്കകയാണ്. കേസില്‍ മറ്റാരും ഉള്‍പ്പെട്ടിരുന്നില്ല. ഇരയും പ്രതിയും വിടപറഞ്ഞതോടെ ആര്‍ക്കെതിരേയും കേസെടുക്കാനുമില്ല. സൗമ്യയെ കൊലപ്പെടുത്തിയതു താന്‍ തന്നെയാണെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചാണ് കൊല ചെയ്തതെന്നും മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ അജാസ് വ്യക്തമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി തെളിഞ്ഞുമില്ല. കൃത്യം നിര്‍വഹിക്കാന്‍ അജാസ് എത്തിയ കാറിനെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കാറുടമയ്ക്ക് ഇതുമായി ബന്ധമില്ലെന്നു വ്യക്തമായി. ആലുവ ട്രാഫിക് പോലീസ് സി.പി.ഒ. ആയ അജാസ് രണ്ടു മാസമായി നിരാശയിലായിരുന്നു. സഹപ്രവര്‍ത്തകരോടു പോലും കാര്യമായി സംസാരമില്ലായിരുന്നു. അജാസ് പ്രകോപിതനായതും സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. തൃശൂരിലെ പോലീസ് പരിശീലന കേന്ദ്രത്തില്‍ സൗമ്യ അടങ്ങുന്ന വനിത പോലീസ് സംഘത്തിനു പരിശീലനം നല്‍കുന്ന ചുമതല അജാസിനായിരുന്നു. ഇവിടെവച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. ആറുവര്‍ഷത്തെ പരിചയമുണ്ടായിരുന്നു.
2010ല്‍ പോലീസില്‍ ജോലിക്കു കയറിയ അജാസ് അച്ചടക്കമുള്ള പോലീസ് ഓഫീസറായിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മികച്ച സാമ്ബത്തികനിലയാണ് അജാസിന്റെ കുടുംബത്തിനുള്ളത്. ഇരട്ട സഹോദരനു ബസ് സര്‍വീസാണ്. വാഴക്കാലയിലെ നിരവധി കടമുറികള്‍ അജാസിന്റെ കുടുംബം വാടകയ്ക്കു നല്‍കിയിട്ടുണ്ട്. അജാസിന്റെ ബാപ്പയും ഉമ്മയും വാഴക്കാലയിലെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ പ്രവൃത്തിയില്‍ കുടുംബമാകെ നടുക്കത്തിലായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ മരിക്കുന്നതിന്റെ തലേന്നുമാത്രമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് അമ്മയുടെ മൊഴി.
സൗമ്യ അജാസില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. തുടര്‍ന്ന് സൗമ്യ അമ്മയ്‌ക്കൊപ്പം എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയാറാകാതെ സൗമ്യയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എറണാകുളത്തുനിന്നു സൗമ്യയെയും അമ്മയെയും തിരികെ കാറില്‍ കൊണ്ടുവിട്ടത് അജാസായിരുന്നു. ഒരു വര്‍ഷമായി അജാസില്‍നിന്ന് നിരന്തരഭീഷണി നേരിട്ടിരുന്നതായി അമ്മയുടെ മൊഴിയിലുണ്ട്. അജാസ് മുമ്ബും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. അജാസിന്റെ ഫോണ്‍ സൗമ്യ ബ്ലോക്കും ചെയ്തു. ഇതിനുശേഷം മറ്റു നമ്ബറുകളില്‍നിന്ന് ഫോണ്‍ വിളിച്ച് അജാസ് ഭീഷണിപ്പെടുത്തുമായിരുന്നെന്നും മൊഴിയില്‍ പറയുന്നു. അജാസില്‍നിന്ന് ഭീഷണിയുണ്ടെന്ന് വള്ളികുന്നം എസ്.ഐയെ സൗമ്യ മൂന്നു മാസം മുമ്ബ് അറിയിച്ചുവെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ഭീഷണിയെപ്പറ്റി പോലീസിനോട് സൗമ്യ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വള്ളികുന്നം എസ്.ഐ പറയുന്നത്. കൊലപാതകശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതെന്നും എസ്.ഐ പറഞ്ഞു. പ്രണയത്തിന്റെ മറ്റൊരു മുഖം. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത.
https://www.facebook.com/Malayalivartha



























