Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാംക്ഷയോടെ മലയാളികള്‍... ബാലഭാസ്‌കറിന്റെ മരണത്തില്‍ ഒരു പിടിയും കിട്ടാതിരിക്കെ ഒരു സിബിഐ ഡയറിക്കുറിപ്പിനെ ഓര്‍മ്മിപ്പിച്ച് ഡമ്മിയില്‍ ക്രൈം ബ്രാഞ്ച്; വന്‍ വിദഗ്ധ സംഘം നടത്തിയ പരിശോധനകളിലും ടോട്ടല്‍ കണ്‍ഫ്യൂഷന്‍

20 JUNE 2019 02:37 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ആസ്വദിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പ്. കുറ്റം തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഡമ്മി മലയാളികളുടെ മനസില്‍ തന്നെയുണ്ട്. വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ആ ഡമ്മിയുടെ ഓര്‍മ്മ പുതുക്കി ക്രൈംബ്രാഞ്ചിന്റെ വക ഡമ്മി പുനരാവിഷ്‌ക്കാരം. പോലീസുകാര്‍ പലപ്പോഴും അന്വേഷണം തെളിയിക്കാന്‍ കഴിഞ്ഞ സംഭവം പുനരാവിഷ്‌ക്കരിക്കാറുണ്ടെങ്കിലും ഇത്രയേറെ ശ്രദ്ധ നേടിയത് ബാലഭാസ്‌കറിന്റെ ഈ കേസാണ്. ഇവിടെ ഡമ്മിയായി ഉപയോഗിച്ചത് ഇന്നോവ കാറാണ്. ആര് വണ്ടിയോടിച്ചു എന്ന തര്‍ക്കമാണ് അവസാനിക്കാത്തത്. 

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിന് ഇടയാക്കിയ കാര്‍ യാത്രയാണ് ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചത്. കാര്‍ അപകടത്തില്‍പ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡല്‍ വാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ക്രൈംബ്രാഞ്ചിനൊപ്പം ഫോറന്‍സിക് ലാബിലെ ശാസ്ത്രജ്ഞര്‍, ടൊയോട്ട കമ്പനിയുടെ എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.

വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ സംഘം ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചു. ശാസ്ത്രീയ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്ന് സംഘം അറിയിച്ചതായി ഡിവൈ.എസ്.പി ഹരികൃഷ്ണന്‍ പറഞ്ഞു. 

ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ടു. അപകട സമയത്തെ കൃത്യമായ സാഹചര്യം മനസിലാക്കാനാണ് അപകടം പുനരാവിഷ്‌കരിച്ചത്. തൃശൂര്‍ ഭാഗത്തുനിന്നു വന്ന ബാലഭാസ്‌കറിന്റെ ഇന്നോവ കാറിനു പകരം, വെള്ള നിറത്തിലുള്ള ഇന്നോവ കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ലാലാണ് ഓടിച്ചത്. തൃശൂര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് അതിവേഗത്തില്‍ വന്ന കാര്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസിനെ മറികടന്ന് ബാലഭാസ്‌കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത് ബ്രേക്കിട്ടു നിര്‍ത്തി. പിന്നീട്, വേഗത കുറച്ച്, സ്റ്റിയറിംഗിന്റെ സ്ഥാനം മാറ്റാതെ മരത്തില്‍ മുട്ടിച്ചു. 

മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അതിവേഗം വന്നാല്‍ വാഹനം എതിര്‍വശത്തേക്കു തിരിഞ്ഞ് മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. വിവിധ രീതികളില്‍ ഈ പരീക്ഷണം നടത്തി. ബാലഭാസ്‌കറിന്റെ വാഹനം കെ.എസ്.ആര്‍.ടി.സി ബസിനെ മറികടന്നെത്തിയാണ് മരത്തിലിടിച്ചതെന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പുനരാവിഷ്‌കാരം.അപകട സമയത്ത് ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതു സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. 

പരിക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്റെ മൊഴിയുമുണ്ട്. അതിനാല്‍ ശാസ്ത്രീയ തെളിവുകളിലൂടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടിക്കൂടിയാണ് വാഹനത്തിന്റെ സീ?റ്റ് ബെല്‍?റ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (55 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends