കൊച്ചപ്പാ...; കോടിയേരിയെയും മക്കളെയും ട്രോളി സോഷ്യൽ മീഡിയ; ബിനീഷ് കോടിയേരിയുടെ എഫ്. ബി. പേജിൽ ട്രോൾ മഴ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് കോടിയേരിയെയും മക്കളെയും ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. ആക്ഷേപിച്ചും പരിഹസിച്ചും ഒരു കൂട്ടർ രംഗത്തെത്തുമ്പോൾ ന്യായീകരിച്ചും ചിലർ മുന്നോട്ട് വരുന്നു.
പ്രളയബാധിതർക്കായി കെപിസിസി നിർമ്മിച്ചു നൽകുമെന്നു വാഗ്ദാനം ചെയ്ത 1000 വീടുകൾ നിർമ്മിച്ചു നൽകാത്തതിൽ മലയാളികൾ കെപിസിസിയോട് എന്നും കടപ്പെട്ടിരിക്കും, പാലാരിവട്ടം മേൽപാലം നിർമ്മിച്ച ടെക്നോളജി ഉപയോഗിച്ച് ആ വീടുകൾ നിർമ്മിച്ചു നൽകിയിരുന്നെങ്കിൽ ഒരുപാട് മനുഷ്യരുടെ ജീവൻ അപകടത്തിലായേനെ...എം എന്ന ബിനീഷ് കോടിയേരിയുടെ എഫ്. ബി പോസ്റ്റിനു താഴയാണ് ഒരുകൂട്ടം ആൾക്കാരുടെ ട്രോൾ മഴ.
https://www.facebook.com/Malayalivartha