Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അശ്രദ്ധമായ ഡ്രൈവിംഗ്‌ മൂലം യാത്രക്കാരന്റെ തുടയെല്ല്‌ പൊട്ടി; വേദനയെടുത്ത്‌ നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പോലും ബസ്‌ ജീവനക്കാര്‍ തയ്യാറായില്ല; കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം

20 JUNE 2019 01:23 PM IST
മലയാളി വാര്‍ത്ത

കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം. കല്ലട ബസ്സിന്റെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം യാത്രക്കാരന്‌ ഗുരുതരമായി പരിക്കേറ്റു. വേദനയെടുത്ത്‌ നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പോലും ബസ്‌ ജീവനക്കാര്‍ തയ്യാറായില്ല എന്നും പരാതി. പയ്യന്നൂര്‍ സ്വദേശി മോഹനന്‍ പിലാക്കയ്‌ക്കാണ്‌ കല്ലട ബസ്സില്‍ നിന്ന്‌ ഈ ദുരനുഭവം ഉണ്ടായത്‌. ഞായറാഴ്‌ച്ച രാത്രി പയ്യന്നൂരില്‍ നിന്ന്‌ ബംഗളൂരുവിലേക്ക്‌ പോയതായിരുന്നു മോഹനന്‍.

അമിതവേഗതയില്‍ അശ്രദ്ധമായിട്ടാണ്‌ ഡ്രൈവര്‍ വണ്ടിയോടിച്ചത്‌. അതുകൊണ്ടാണ്‌ അപകടം പറ്റിയതെന്ന്‌ മോഹനന്റെ മകന്‍ സുബീഷ്‌ പറഞ്ഞു. ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ്‌ മോഹനന്‍ ഇരുന്നത്‌. ബസ്‌ ഹംപില്‍ ചാടിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. വേദനയെടുത്ത്‌ അലറിവിളിച്ച്‌ അപേക്ഷിച്ചിട്ട്‌ പോലും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ബസ്‌ നിര്‍ത്തുക പോലും ചെയ്യാതെ വേദന മാറ്റാന്‍ സ്‌പ്രേ അടിച്ചുകൊടുക്കുകയാണ്‌ ചെയ്‌തത്‌. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ്‌ നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത്‌ അതിലേക്ക്‌ മൂത്രമൊഴിച്ചാല്‍ മതിയെന്ന്‌ പറഞ്ഞതായും ആരോപണം.

എന്നാൽ മകന്‍ എത്തിയാണ്‌ മോഹനനെ ബംഗളൂരുവിലെ കൊളംബോ ഏഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടയെല്ല്‌ പൊട്ടിയ മോഹനന്‌ രണ്ട്‌ സര്‍ജറി വേണ്ടിവന്നു. മൂന്ന്‌ മാസം ബെഡ്‌ റെസ്‌റ്റ്‌ വേണമെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചു. വിവരമറിഞ്ഞ്‌ ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്റെ ഓഫീസില്‍ നിന്ന്‌ വിളിച്ച്‌ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ന്‌ തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും സുബീഷ്‌ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends