സൗമ്യയ്ക്ക് യാത്രാമൊഴി നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും... കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു

വള്ളിക്കുന്നത്ത് കൊലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. രാവിലെ സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പൊലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മൃതദേഹം രാവിലെ 9 മണിയോടെ വളളികുന്നം സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും വള്ളികുന്നം സ്‌റ്റേഷനില്‍ സഹപ്രവര്‍ത്തകരായിരുന്ന പൊലീസുകാരും സൗമ്യയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ സൗമ്യ പരിശീലിപ്പിച്ചിരുന്ന എസ്പിസി കേഡറ്റുകളും അന്തിമപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് 10 മണിയോടെ മൃതദേഹം കാമ്പിശേരി തെക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടില്‍ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സൗമ്യയ്ക്ക് വിട ചൊല്ലി. പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ 11.30ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
അതേസമയം കേസിലെ പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 2 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha



























