കാവിലെ മരങ്ങളുടെ ചില്ലകള്‍ മുറിച്ചപ്പോള്‍ സ്വന്തം മുടി മുറിച്ച് ഉടമയുടെ പ്രതിഷേധം
മന്നത്തു നിന്നു ചെറായിലേക്ക് 11 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ കെഎസ്ഇബി മുറിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടമ മീന മേനോന് തന്റെ മുടി മുറിച്ചു.
ശാന്തിവനത്തില്‍ ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. ഇതിനെതിരെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
8 മരങ്ങളുടെ മുകള്‍ഭാഗത്തെ ശിഖരങ്ങള്‍ കൂടി മുറിക്കുന്നതിനായി ഇന്നലെ രാവിലെ പൊലീസിന്റെ സഹായത്തോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശാന്തിവനത്തില്‍ എത്തി.
എഐവൈഎഫിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. ഉച്ചയ്ക്കുശേഷം കൂടുതല്‍ പൊലീസുമായെത്തി ശിഖരങ്ങള്‍ മുറിച്ചു നീക്കുകയായിരുന്നു.
കാവുകളിലെ മരം മുറിക്കുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിനു തുല്യമാണെന്നും സര്‍ക്കാര്‍ പച്ചത്തുരുത്ത് പദ്ധതി മുന്നോട്ടുവയ്ക്കുകയും അതേസമയം ഇരുന്നൂറില്പരം വര്‍ഷം പഴക്കമുള്ള കാവുകള്‍ നശിപ്പിക്കുകയും ചെയ്യുന്നതു പ്രഹസനമാണെന്നും പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നില്‍ മീന തന്റെ മുടി മുറിച്ചത്.
മുറിച്ച മുടി മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പു മന്ത്രിക്കും കെഎസ്ഇബിക്കും സമര്‍പ്പിക്കുന്നതായി അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha