Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

20 JUNE 2019 08:24 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. ആത്മഹത്യയ്ക്ക് ഉത്തരവാദി ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമളയും ഭർത്താവ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

മരിച്ച സാജനോട് ശ്യാമള ടീച്ചർക്കുള്ള വിരോധത്തിന് കാരണം എം വി ഗോവിന്ദനും പി ജയരാജനും തമ്മിലുള്ള കുടിപ്പകയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോക കേരളസഭയും നടത്തിയതുകൊണ്ടായില്ല, ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എം വി ഗോവിന്ദനും ഭാര്യയും സാജനെ പരമാവധി ദ്രോഹിച്ചുവെന്നും ഗോവിന്ദന്‍റെ ഭാര്യ ചെയർപേഴ്സണായുള്ള നഗരസഭ പ്രതികാര നടപടി എടുത്തത് കൊണ്ട് മാത്രമാണ് സാജൻ ജീവനൊടുക്കിയതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞു. ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിൽ ബിസിനസ് ചെയ്യാൻ ആളുകൾ ഭയക്കുന്ന അവസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് കൊല്ലത്ത സമാന സംഭവമുണ്ടായെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വ്യവസായം തുടങ്ങാൻ വരുന്നവരെ കുത്തുപാളയെടുപ്പിച്ചേ സിപിഎം അടങ്ങുകയുള്ളുവെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ ;

കേരളം മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതു കൂലി എഴുത്തുകാരും സൈബർ കമ്മികളും ഇതിനെയാണ് നമ്പർ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജൻ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ജീവിതത്തിന്‍റെ നല്ലകാലം മുഴുവൻ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേർക്കു തൊഴിലുകൊടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സിപിഎമ്മുകാർ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവർ കാണിക്കും. പിടിച്ചുനിൽക്കണമെങ്കിൽ നാട്ടിലെ പാർട്ടിക്കാരെ മുഴുവൻ തീറ്റിപ്പോറ്റണം.

പോരാത്തതിന് പ്രദേശത്തെ മുഴുവൻ സാമൂഹ്യവിരുദ്ധർക്കും അവിടെ ജോലി കൊടുക്കണം. സാജന്‍റെ കാര്യത്തിൽ ആ പാവം കരുതിയത് പി ജയരാജനാണ് കണ്ണൂരിലെ പാർട്ടിയെ മുഴുവൻ നിയന്ത്രിക്കുന്നതെന്നാണ്. ജയരാജനും അദ്ദേഹത്തിന്‍റെ ഉൾപ്പോക്കറ്റ് സ്ഥാപനത്തിനും ആവുന്നത്ര ഈ മനുഷ്യൻ സഹായിച്ചിട്ടുണ്ട് എന്നാണ് സാജനോടടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. എം വി ഗോവിന്ദനും ഭാര്യയും ഇക്കാരണത്താൽ സാജനെ പരമാവധി ദ്രോഹിച്ചു. ഗോവിന്ദന്‍റെ ഭാര്യ ചെയർ പേഴ്സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജൻ ജീവനൊടുക്കിയത്.

ആന്തൂർ നഗരസഭ എന്നു പറഞ്ഞാൽ മൽസരിക്കാൻ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണയ്ക്ക് ഗോവിന്ദന്‍റെയും ഭാര്യയുടേയുംപേരിൽ കേസ്സെടുക്കണം. കേരളത്തിൽ ആരും മുതൽ മുടക്കാൻ തയ്യാറാവാത്തത് സിപിഎമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends