രാഹുൽ കടുപ്പിച്ച് തന്നെ, രാജിയിൽ നിന്ന് പിന്മാറ്റമില്ല; അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക്‌ശേഷം അധ്യക്ഷസ്ഥാനം ഒഴിയാനുള്ളതീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഞാന്‍ പങ്കാളിയാകില്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷന്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന് ശേഷം പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നതിനായി രാഹുല്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭാ കക്ഷിനേതൃസ്ഥാനവും രാഹുല്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ മുതിര്‍ന്ന നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയെ പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു.
മെയ് 25 ന് നടന്ന പ്രവര്‍ത്തക സമിതിയിലായിരുന്നു രാഹുല്‍ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്.യോഗം രാഹുലിന്റെരാജി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. ഇത്തവണ ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് വെറും 55 സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും അടക്കം പാര്‍ട്ടിക്ക് നഷ്ടമായി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.
ഇത്തവണ കുറഞ്ഞത് 184 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നതായിരുന്നു പാര്‍ട്ടിയുടെ ഡാറ്റാ അനാലിസിസ് ടീമിന്‍റെ വിലയിരുത്തല്‍. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അതേസമയം സഖ്യകക്ഷികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പാര്‍ട്ടി സ്വപ്നം കണ്ടു. അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയം കൊയ്യുമെന്ന പ്രതീക്ഷയില്‍ പ്രധാനമന്ത്രി പദവും രാഹുല്‍ ഗാന്ധി സ്വപ്നം കണ്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ അടിവേരടക്കം ഇളക്കി. മോദി തരംഗത്തില്‍ എന്‍ഡിഎ കൂറ്റം വിജയം നേടിയപ്പോള്‍ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പുറത്തായി.
ലോകസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയും അമേഠിയിലെ പരാജയവും കാരണം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. അതേ സമയം രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ നിലപാടിനോട് മുതിര്‍ന്ന നേതാക്കല്‍ പ്രതികരിച്ചത് കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്നാണ്. നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ അമേഥിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയിൽതന്നെ ഏറ്റവുമുറച്ച കോൺഗ്രസ് അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്.
https://www.facebook.com/Malayalivartha



























