പാർലമെൻററി രാഷ്ട്രീയ ജീവിതത്തിനു താൽകാലിക വിരാമം; ലോക്സഭയോട് വിട പറഞ്ഞ് സുമിത്ര മഹാജൻ

പാർലമെൻററി രാഷ്ട്രീയ ജീവിതത്തിനു താൽകാലിക വിരാമമിട്ടു മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. ഇരുപതാം ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്ത പശ്ചാത്തലം നില നിൽക്കവേയാണ് രാജി വാർത്ത പുറത്തു വന്നത്. ആരോടും പരിഭവം ഇല്ലെന്നും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.
ലോക്സഭയിലേക്ക് എത്തുന്ന രണ്ടാമത്തെ വനിതാ സ്പീക്കർ ആയ സുമിത്ര മഹാജൻ നീണ്ട കാലയളവിൽ ലോക് സഭാംഗമായി പ്രവർത്തിച്ചു. എട്ടു പ്രാവശ്യം ഇൻഡോറിൽ നിന്നും വിജയിച്ചാണ് ഭരണ രംഗത്ത് എത്തിയത്.
ഭരണ കാര്യങ്ങളിൽ വിട്ടു വീഴ്ച കാണിക്കുന്നവരോട് വിട്ടു വീഴ്ച ചെയ്യാത്ത മനോഭാവമാണ് അവരുടേത്. വാജ്‌പേയ് മന്ത്രി സഭയിൽ സഹ മന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്നു. നിയുക്ത സ്പീക്കർ ഒംബിർളക്ക് ആശംസകൾ അറിയിച്ചു. മധ്യപ്രദേശിൽ നിന്നും ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന സുമിത്ര മഹാജൻ ഭരണ രംഗത്ത് നിന്നും വിട പറയുമ്പോൾ വലിയൊരു വിടവാണ്ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്നത്. ലോക് സഭയിൽ ഏറ്റവും കൂടുതൽ തവണ സ്ത്രീ സാന്നിധ്യം അറിയിക്കുക മാത്രമല്ല മികച്ച ഭരണ മികവും കാഴ്ച വച്ചു സുമിത്ര മഹാജൻ.
https://www.facebook.com/Malayalivartha



























