"വിപ്ലവത്തിന്റെ അഗ്നിമുഖത്തെ തളിർത്ത പൂമരം" ; നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് നൂറിന്റെ നിറവ്

തിരുവനന്തപുരം : പ്രഥമ നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മക്ക് നൂറു വയസ്സ് തികയുന്നു. വെള്ളിയാഴ്ച്ച സ്വദേശമായ ആലപ്പുഴയിലാകും ജന്മദിനാഘോഷങ്ങൾ നടക്കുക. കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖയാണ് കെ ആർ ഗൗരിയമ്മ.
നിയമ സഭയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് വിഷയം ശ്രദ്ധയിൽ കൊണ്ട് വന്നത്. വെള്ളിയാഴ്ച്ച നടക്കുന്ന ആഘോഷങ്ങളിൽ എംഎൽഎമാരടക്കമുള്ളവർക്കു പങ്കെടുക്കേണ്ടതിനാൽ അന്ന് നിയമസഭ സമ്മേളനം ഇല്ലെന്നു സ്പീക്കർ പറഞ്ഞു. 'വിപ്ലവത്തിന്റെ അഗ്നിമുഖത്തു തളിർത്ത പൂമര'മെന്ന വിശേഷണമുള്ള ഗൗരിയമ്മക്ക് വന്ദനവും സ്നേഹാഭിവാദനങ്ങളും സ്പീക്കർ നേർന്നു.
നൂറാം വയസ്സിലും അണയാത്ത വിപ്ലവ തുടികൾ ഉയരുകയാണ് ഗൗരിയമ്മയുടെ ഉള്ളിൽ നിന്നും. 1957ൽ ഇഎംഎസിൻറെ നേതൃത്വത്തിലെ നിയമ സഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ഗൗരിയമ്മയുടെ ഭർത്താവ് റ്റി. വി തോമസും അതേ സഭയിലെ മന്ത്രിയായിരുന്നു.
കർക്കശത്തോടെയും വീര്യത്തോടേയും പ്രവർത്തിച്ച ഗൗരിയമ്മക്ക് അധികാര മേഖലയിൽ പെൺകരുത്തു തെളിയിക്കാനായി. ജെഎസ്എസ്സിനെ ധീരതയോടെ നയിച്ച ഗൗരിയമ്മ അക്കാലത്തു വലിയൊരു ജനപിന്തുണ നേടിയിരുന്നു. എ കെ ആൻ്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രി സഭയിലും മന്ത്രി ആയിട്ടുണ്ട്. ജനസേവനം ജീവിത വൃതമാക്കിയ ഗൗരിയമ്മ നൂറ്റിയൊന്നാം വയസ്സിലേക്കു കടക്കുമ്പോൾ വിപ്ലവ ചരിത്രങ്ങൾക്കും പ്രായമേറുകയാണ്.
https://www.facebook.com/Malayalivartha



























