വൈറൽ പനിയും ദേഹാസ്വാസ്ഥൃവും; ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈറൽ പനിയും ദേഹാസ്വാസ്ഥൃത്തെയും തുടർന്ന് ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷർമ്മദ് അറിയിച്ചു.
https://www.facebook.com/Malayalivartha



























