Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വിതരണം ചെയ്തില്ലെങ്കില്‍ വാഹന വില്പന തടയുമെന്ന് മോട്ടോര്‍വാഹന വകുപ്പ്

21 JUNE 2019 07:45 AM IST
മലയാളി വാര്‍ത്ത

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വിതരണം ചെയ്തില്ലെങ്കില്‍ വാഹന ഡീലര്‍മാരുടെ വില്‍പ്പന തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. വിറ്റ വാഹനത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കാത്ത ഡീലര്‍മാരുടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. ഇവര്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റും നല്‍കില്ല. മറ്റു സേവനങ്ങളും തടയും.കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മാതാക്കളാണ് നല്‍കേണ്ടത്. വാഹനഡീലര്‍മാര്‍ വഴിയാണ് ഇവ വിതരണം ചെയ്യേണ്ടതും.

എന്നാല്‍ മിക്ക ഡീലര്‍മാരും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അച്ചടിക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. 2019 ഏപ്രില്‍ മുതല്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണ്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍മിക്കുമ്പോള്‍ ലഭിക്കുന്ന ഒമ്പതക്ക സുരക്ഷാ കോഡ്, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വാഹന്‍ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചാലേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാനാവൂ. വാഹന ഡീലറാണ് ഈ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. ഇതിനുശേഷമേ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍.സി പ്രിന്റ് എടുക്കാനാവൂ.

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഡീലര്‍മാര്‍ വീഴ്ച വരുത്തിയതിനാല്‍ ആര്‍.സി. വിതരണം മുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ദിവസവും ഒട്ടേറെ വാഹനഉടമകളാണ് ആര്‍.ടി. ഓഫീസുകളില്‍ എത്തുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ട അവസ്ഥയിലാണ് മോട്ടോര്‍വാഹനവകുപ്പും. വാഹനം റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഡീലര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കണമെന്നാണ് കേന്ദ്രനിയമം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends