നാട്ടുകാരുടെ മുന്നില്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍, തൊഴിലോ കള്ളനോട്ടടി... തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

നാട്ടുകാരുടെ മുന്നില്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍ തൊഴിലാകട്ടെ കള്ളനോട്ടടിയും. ഒന്നേകാല്‍ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വടുതല പള്ളിപ്പറമ്ബില്‍ വീട്ടില്‍ ബെന്നി ബെര്‍ണാഡ് (40), സഹോദരന്‍ ജോണ്‍സണ്‍ ബെര്‍ണാഡ് (37) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 1,21,050 രൂപയുടെ കള്ളനോട്ടും കള്ളനോട്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രിന്ററും കണ്ടെടുത്തു.
തൃശ്ശൂരില്‍ വ്യാപകമായി കള്ളനോട്ട് എത്തുന്നുണ്ടെന്ന വിവരം കിട്ടിയ ജില്ലാ ക്രൈം ബ്രാഞ്ച് പോലീസ് ചിലരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ബെന്നിയെ പിടികൂടിയത്. ബെന്നിയുടെ പക്കല്‍നിന്ന് 18,000 രൂപയുടെ കള്ളനോട്ട് പിടികൂടി. ചോദ്യംചെയ്യലിലാണ് ആലപ്പുഴയിലെ വീട്ടില്‍ കള്ളനോട്ട് അച്ചടിക്കുന്നുണ്ടെന്ന വിവരം കിട്ടിയത്.
വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് നിര്‍മിക്കുന്ന വിദേശനിര്‍മിതയന്ത്രം കണ്ടെത്തിയത്. 2000, 500, 50 എന്നീ രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. വീടിനു സമീപം ഓട്ടോറിക്ഷ ഓടിക്കുകയാണ് സഹോദരന്‍ ജോണ്‍സണ്‍. ഇയാളുടെ പക്കല്‍നിന്ന് കള്ളനോട്ട് പിടികൂടി. 2005ല്‍ പാലക്കാട് ആലത്തൂരില്‍ ലോട്ടറിവില്പനക്കാരനായ തിലകനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി.
"
https://www.facebook.com/Malayalivartha



























