വീണ്ടും അവതരിച്ച് വ്യവസായി... ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ബിനോയിക്കെതിരെ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ശ്രമങ്ങള്‍ തുടങ്ങി; അന്വേഷണം മന്ദഗതിയിലാക്കാന്‍ നീക്കം

ബിനോയ് കോടിയേരിയെ രക്ഷിക്കാന്‍ പ്രവാസി വ്യവസായി രംഗത്ത്. ബിനോയിക്കെതിരെ കേസു കൊടുത്ത വനിതയെ പ്രലോഭനങ്ങള്‍ നല്‍കി പ്രീണിപ്പിച്ച് കേസ് പിന്‍വലിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തെ ബിനോയിക്കെതിരെ ചെക്ക് കേസ് ഉണ്ടായപ്പോഴും ഇടപെട്ടത് ഇതേ വ്യവസായിയാണ്. അദ്ദേഹത്തിന് കോടിയേരിയുമായുള്ളത് സദൃഢമായ ബന്ധമാണ്.
മകനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചികില്‍സ തേടി എത്തിയ ശാന്തിഗിരി ആശ്രമത്തിന് കീഴിലുള്ള ആശുപത്രിയില്‍ നിന്നാണ് ബിനോയിയെ കേസില്‍ നിന്നും ഊരിക്കാനുള്ള കരുക്കള്‍ കോടിയേരി നീക്കുന്നത്. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ബിനോയിക്കെതിരെ ഇടപെടല്‍ ഉണ്ടാകാതിരിക്കാനും കേന്ദ്രസര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള വ്യവസായി ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇത് ഒരു പരിധിവരെ വിജയിച്ചുവെന്ന് വേണം കരുതാന്‍. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ എത്തിയ പോലീസുകാര്‍ പിന്‍വലിഞ്ഞത് ഇതിന്റെ ഉദാഹരണമാണ്. അന്വേഷണം മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യുവതിയുടെ വിശ്വാസ്യതയിലാണ് ഇപ്പോള്‍ പോലീസിന് സംശയം.
പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമത്തിന്റെ ആശുപത്രിയില്‍ സിപിഎം സെക്രട്ടറിയും ഭാര്യയും സുഖ ചികിത്സയാണ് തേടിയിരിക്കുന്നത്. ആരോപണം ഉയര്‍ന്നതിന്റെ മൂന്നു ദിവസം മുമ്പാണ് ഇവര്‍ ആശ്രമത്തില്‍ എത്തിയത്. ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും കോടിയേരി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആശുപത്രിയിലാണെന്ന മറുപടിയാണ് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കുന്നത്. വിവാദം തുടങ്ങുമ്പോള്‍ ബിനോയിയും ഇവിടെയുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ മഹാരാഷ്ട്രാ പൊലീസ് നടപടി ശക്തമാക്കിയതോടെ ബിനോയ് ഇവിടെ വിട്ടു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് കോടിയേരിയുടേയും ഭാര്യയുടേയും കാര്യങ്ങളെല്ലാം നോക്കുന്നത്. പത്രപ്രവര്‍ത്തകര്‍ ആശ്രമത്തിലെത്താതിരിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട് .
ബിനോയ് കോടിയേരിയെ ഏത് വിധേനയും രക്ഷിക്കാം എന്ന വാക്കാണ് വ്യവസായി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. പ്രധാനമന്ത്രിയുമായി വരെ ബന്ധവുമുണ്ട്. ആരുടെ ഓഫീസിലും എപ്പോഴും കയറി ചെല്ലാവുന്ന സ്വാതന്ത്ര്യം ഉണ്ടെങ്കിലും അദ്ദേഹം അതെന്നും തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി അത് വിനിയോഗിക്കാറില്ല . യുഡിഎഫ് നേതാക്കളുടെയും വിശ്വസ്തനാണ് അദ്ദേഹം. കോടിയേരി അമിതമായ വിശ്വാസമാണ് വ്യവസായിയില്‍ അര്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ബിനോയിക്കെതിരെ ഉണ്ടായ ചെക്ക് കേസ് പുഷ്പം പോലെ ഒതുക്കിയത് അങ്ങനെയാണ്. എത്ര കോടി വേണമെങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക് മുടക്കാന്‍ അദ്ദേഹത്തിന് മടിയില്ല. സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന വ്യക്തിയാണ് വ്യവസായി.
മകനെതീരെ ഉയര്‍ന്ന ആരോപണം കോടിയേരിയെ വല്ലാതെ പിടിച്ചുലച്ചു. ഇതര രാഷ്ട്രീയ നേതാക്കള്‍ ആരോപണം കൊഴുപ്പിക്കാത്തതു മാത്രമാണ് അദ്ദേഹത്തിന്റെ സമാധാനം. പ്രതിപക്ഷ നേതാക്കളുമായി കോടിയേരി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കോടിയേരിക്കുണ്ടായ വ്യകതിപരമായ വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ബിജെപി നേതാക്കളും ഇതേ വഴിയില്‍ തന്നെയാണ് ചിന്തിക്കുന്നത്.
https://www.facebook.com/Malayalivartha



























