ലൈഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു; ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും...

ഡാൻസ്ബാർ ജീവനക്കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനോയ് കോടിയേരിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പോലീസ് തിരുവനന്തപുരത്തേക്ക്. പരാതിക്കാരി നല്‍കിയ വിലാസത്തില്‍ എകെജി സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതിന് പോലീസ് തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇന്ന് പുറത്തിറക്കുന്നത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് തലശ്ശേരിയിലേയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലേയും വീട്ടിലെത്തിയെങ്കിലും പൂട്ടികിടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്് ചെയ്ത നിലയിലാണുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് മുംബൈ കോടതിയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്വേഷണ സംഘം കോടിയേരി ബാലകൃഷ്ണനേയും ഭാര്യയേയും ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ പവാര്‍ എന്നിവാരാണ് കേസ് അന്വേഷിക്കുന്നതിനായി ബുധനാഴ്ച കണ്ണൂരില്‍ എത്തിയത്.
പരാതിക്കാരിയുടെ മൊഴിയെടുക്കുകയും കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തതോടെയാണ് പൊലീസിന്റെ ഈ നീക്കം. കേരളത്തിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. ബിനോയിയെ കണ്ടെത്തുന്നതsക്കമുള്ള കേസിന്റെ തുടർ പ്രവർത്തനങ്ങൾക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ബിഹാർ സ്വദേശിനിയാണ് വിവാഹ വാഗ്‌ദാനം നൽകി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇവർ മുംബയ് പൊലീസിലാണ് പരാതി നൽകിയിട്ടുള്ളത്. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായിയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്ബോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു.അവിടെ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നതെന്ന് ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയില്‍ അന്ദേരി വെസ്റ്റില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി.
ഇതിനിടെ ബിനോയ് പതിവായി ദുബായില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി അതിനുശേഷമാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായും, വര്‍ഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ അറിയിച്ചു. ബിനോയിക്കെതിരെ ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്.
ഈ വിഷയം സിപിഎമ്മിനേയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന് പുതിയ തലം നല്‍കുന്നതാകും എകെജി സെന്റര്‍ ഫ്‌ളാറ്റിലെ പരിശോധന. ഇതിനെ സിപിഎം അനുകൂലിക്കുമോ എതിര്‍ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിവാദത്തെ തുടര്‍ന്ന് കോടിയേരി ചികില്‍സയില്‍ പോയി. നാളെ മുതല്‍ പാര്‍ട്ടി യോഗങ്ങളും ഉണ്ട്. ഇതില്‍ കോടിയേരി പങ്കെടുക്കുമോ എന്നതും സംശയമാണ്. ഇങ്ങനെ പാര്‍ട്ടിയെ പോലും വെടടിലാക്കുന്ന തരത്തിലേക്ക് ബിനോയ് വിഷയം മാറുകയാണ്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാന്‍ കോടിയേരി സന്നദ്ധനാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുമില്ല. കോടിയേരി മാറിയാല്‍ പകരം സെക്രട്ടറി ആരെന്ന ചോദ്യവും സജീവം. ഇതിനുള്ള നീക്കങ്ങള്‍ക്കിടെയാണ് ആന്തൂരിലെ സാജന്‍ പാറയിലിന്റെ ആത്മഹത്യ എത്തിയത്. ഈ വിവാദത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയും കുടുങ്ങി. ഇതോടെ സെക്രട്ടറി സ്ഥാനത്തേക്ക ്‌ഗോവിന്ദന്റെ സാധ്യതയും അടഞ്ഞു. ഇതിനിടെയാണ് ഫലാറ്റ് പരിശോധനയ്ക്ക് പൊലീസ് തിരുവനന്തപുരത്തേക്ക് എത്തുന്നത്.
കോടിയേരിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് മഹാരാഷ്ട്രാ പൊലീസ് ഇന്ന് പുറത്തിറക്കും. ഇത് കേരളത്തിലെ പത്രങ്ങളിലും പ്രസിദ്ധീകരിക്കും. എല്ലാ വിമാനത്താവളത്തിലും ഇത് കൈമാറുകയും ചെയ്യും. ബിനോയ് രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ ബിനോയ് എത്തിയതായും സൂചനയുണ്ട്. ഒളിച്ചു കളി തുടരുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന സന്ദേശം സിപിഎം കേന്ദ്ര നേതൃത്വവും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ നീക്കങ്ങള്‍ ബിനോയ് നടത്തുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതും ഇതേ തുടര്‍ന്നാണ്. മുന്‍കൂര്‍ ജാമ്യം കിട്ടി അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയിക്ക് കഴിഞ്ഞാല്‍ കോടിയേരിക്ക് മുമ്ബിലെ പ്രതിസന്ധി മാറും.
പരാതിക്കാരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കി. ഫോണ്‍ കോള്‍ റിക്കോര്‍ഡുകള്‍, ഒന്നിച്ചുള്ള ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാന്‍ ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയില്‍ ഒന്നിച്ചു സമയം ചെലവിട്ടിരുന്നതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം. ഓഷിവാര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ് പവാര്‍ എന്നിവരാണു കേരളത്തിലെത്തിയ സംഘത്തിലുള്ളത്. എഫ്‌ഐആര്‍ പകര്‍പ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ ജില്ലാ പൊലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ സഹായം തേടിയത്. മുംബൈയില്‍ നിന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയെ നേരിട്ടു വിളിക്കുകയും ചെയ്തു. ബിനോയിയുടെ വീടുകളില്‍ കേരള പൊലീസിനൊപ്പമാണു മുംബൈ സംഘം പോയത്.
https://www.facebook.com/Malayalivartha



























