Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിയാവാന്‍ നോക്കി പെട്ടുപോയി... തോറ്റ് തുന്നം പാടിയിട്ടും ഒരണു പോലും മാറാതെ രാഹുല്‍ ഗാന്ധി; കുട്ടിത്തം മാറാത്ത ചിലര്‍, അവര്‍ ഫോണില്‍ കളിക്കുന്നു; രാഹുലിനെതിരെ വിമര്‍ശനവുമായി എതിരാളികള്‍; പരാജയം താങ്ങാനാവാത്തതോ പ്രശ്‌നം

21 JUNE 2019 12:03 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ മാത്രമല്ല. നമ്മുടെ മലയാളികളുടെ സ്വന്തം ആളാണ്. നമ്മള്‍ മലയാളികള്‍ വിചാരിച്ചില്ലായിരുന്നെങ്കില്‍ അറിയാമായിരുന്നു രാഹുല്‍ ഗാന്ധി മൂലയിരിക്കേണ്ടി വരുന്ന അവസ്ഥ. വയനാട്ടിന്റെ എം.പി.യാണെങ്കിലും പക്വത പോരെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കുട്ടിത്തം മാറാത്ത ചിലര്‍ പാര്‍ലമെന്റിലുണ്ട്. നിര്‍ണായകമായ യോഗത്തില്‍ അവര്‍ മൊബൈലില്‍ കളിക്കുകയാണ്. അവര്‍ യോഗ അഭ്യസിച്ച് പക്വത നേടണമെന്നും രാം മാധവ് പറഞ്ഞു.

വ്യാഴാഴ്ച ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നത്. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്റെ പെരുമാറ്റം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപി ഇതൊരു രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

എന്നാല്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ചില വാക്കുകള്‍ മനസ്സിലാകാത്ത ചിലവാക്കുകള്‍ മനസ്സിലാകാത്ത രാഹുല്‍ അതിന്റെ അര്‍ത്ഥം തിരയുകയായിരുന്നുവെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒരിക്കലും രാഷ്ട്രപതിയോട് അനാദരവ് കാണിക്കുകയല്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.

ബിജെപിയാണ് അനാദരവ് കാണിച്ചതെന്നും കോണ്‍ഗ്രസ് തിരിച്ച് ആരോപിച്ചു. അവര്‍ പുരസ്പരം സംസാരിക്കുകയായിുരുന്നുവെന്നും ശര്‍മ്മ വിമര്‍ശിച്ചു.

അതേസമയം രാജി തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടിയില്‍ തനിക്ക് ഒരു പങ്കും ഉണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഇടപെട്ടാല്‍ അത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. പാര്‍ട്ടി സംവിധാനത്തിന് വിശ്വാസ്യതയുണ്ടാകണം എന്നും രാഹുല്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ 100 ശതമാനം ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ച രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. രാജി പ്രവര്‍ത്തക സമിതി തള്ളിയിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. ലോക്‌സഭ കക്ഷി നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ സഭാകക്ഷി നേതാവാക്കുകയായിരുന്നു.

നെഹ്രു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണം എന്ന് ഒരു നിര്‍ബന്ധവുമില്ല എന്ന് നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. സോണിയയോ പ്രിയങ്കയോ പ്രസിഡന്റ് ആകുന്നതിനെ രാഹുല്‍ എതിര്‍ക്കുകയും ചെയ്തു. അശോക് ഗെലോട്ട്, കമല്‍നാഥ്, പി ചിദംബരം എന്നീ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം മക്കളുടെ സീറ്റിന്റെ കാര്യത്തില്‍ മാത്രമേ താല്‍പര്യം കാണിച്ചുള്ളൂ എന്ന രൂക്ഷവിമര്‍ശനം നടത്തിയതിന് ഒപ്പമായിരുന്നു ഇത്. 1980 മുതലുള്ള കോണ്‍ഗ്രസ് ചരിത്രത്തില്‍ 1991 മുതല്‍ 98 വരെയുള്ള ഇടവേളയൊഴിച്ചാല്‍ നെഹ്രു കുടുംബത്തില്‍ പെട്ടവര്‍ മാത്രമാണ് പ്രസിഡന്‌റ് പദവി വഹിച്ചത്. കുടുംബ വാഴ്ച കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends