ശനിദശ മാറാതെ പാര്‍ട്ടി.... ശബരിമലയില്‍ തുടങ്ങി കൊലപാതക രാഷ്ട്രീയത്തില്‍ ഏറെ പേരുദോഷം; അവസാനം സമ്പൂര്‍ണ പരാജയത്തിലേക്ക്; വീണ്ടും മലപോലെ കാര്‍ട്ടൂണും ബിനോയ് വിവാദവും പ്രവാസിയുടെ ആത്മഹത്യയും; എല്ലാം കഴിഞ്ഞ് എം.വി ജയരാജനെ പരസ്യമായി തള്ളി മന്ത്രി മൊയ്തിന്‍

പക്ഷെ കോടിയേരിയുടെ മകനെതിരെയുള്ള യുവതിയുടെ പരാതിയും പ്രവാസി മലയാളിയുടെ ആത്മഹത്യയും പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി. ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ. ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അടി തുടങ്ങി. അതിന് പിന്നാലെ എം.വി. ജയരാജനും മന്ത്രി എ.സി. മൊയ്തീനും തമ്മിലും അടി തുടങ്ങി.
ആന്തുരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി മാധ്യമങ്ങളോട് വിശദീകരിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെയാണ് മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത് വന്നത്. സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ സാജന്റെ വീട് സന്ദര്‍ശിച്ച എം.വി ജയരാജന്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകിരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. പി.കെ ശ്രീമതിയ്ക്കും പി. ജയരാജനും ഒപ്പമാണ് എം.വി ജയരാജന്‍ സാജന്റെ വീട്ടില്‍ എത്തിയത്. സാജന്റേത് പാര്‍ട്ടിക്ക് വേണ്ടപ്പെട്ട കുടുംബമാണെന്നും കണ്‍വന്‍ഷന്‍ സെന്ററിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സി.പി.എം മുന്‍കൈയെടുക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. നഗരസഭാ സെക്രട്ടറി ഗിരീഷ്, അസി. എഞ്ചനീയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിച്ചു.
അതേസമയം ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ച കണ്‍വെന്‍ഷന്‍ സെന്ററിനു സമീപം സി.പി.എം. ഓഫീസ് നിര്‍മിച്ചതു പുറമ്പോക്ക് കൈയേറിയെന്ന് ആരോപണം വരുന്നുണ്ട്. ഇതേ പാര്‍ട്ടി ഓഫീസിനു മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയതാകട്ടെ, ജീവനൊടുക്കിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയിലും! സി.പി.എം. ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനാണ് ആന്തൂര്‍ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെര്‍മിറ്റും ലൈസന്‍സും നല്‍കിയത്.
ബക്കളം പഴയ ദേശീയപാതയോടു ചേര്‍ന്ന്, സാജന്റെ പാര്‍ത്ഥാ ഓഡിറ്റോറിയത്തിന് 50 മീറ്ററടുത്താണു പാര്‍ട്ടി ഓഫീസ്. ഒരാള്‍ സൗജന്യമായി നല്‍കിയ രണ്ടു സെന്റൊഴികെ, ബാക്കി പുറമ്പോക്ക് െകെയേറിയതാണെന്നാണു സൂചന. മൂന്നുനിലകളിലായി, കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിനാണു നഗരസഭ വേഗത്തില്‍ അനുമതി നല്‍കിയത്.
കെട്ടിടനമ്പര്‍ ലഭിച്ചതോടെ താഴത്തെ നില വാടകയ്ക്കു നല്‍കി. സി.പി.എം. ഓഫീസിനു സാജന്‍ സാമ്പത്തികസഹായം നല്‍കുമ്പോഴും തൊട്ടടുത്ത് അദ്ദേഹം നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനു പാര്‍ട്ടി ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷമേയില്ലാതെ, സി.പി.എം. ഒറ്റയ്ക്കു ഭരിക്കുന്ന നഗരസഭയില്‍ പാര്‍ട്ടിക്കാര്‍ക്കുപോലും രണ്ടുനീതി. സാജന്റെ കാര്യത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ശിപാര്‍ശയുമായി ഇടപെട്ടതാണു നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചത്.
സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. നിങ്ങള്‍ക്കു പിടിപാടുള്ളവരില്‍നിന്നുതന്നെ അനുമതിയും വാങ്ങിക്കോളാനായിരുന്നത്രേ സാജനോടുള്ള ഭീഷണി. പാര്‍ട്ടി ഓഫീസിനു മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയ സാജന്‍ പാറയിലാണ് പാര്‍ട്ടി ഭരിക്കുന്ന നഗരസഭയുടെ പകപോക്കലിന് ഇരയായത്.
https://www.facebook.com/Malayalivartha



























