വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കോവളം ഗ്രോവ് ബീച്ചിൽ മാലിന്യ മല

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കോവളം ഗ്രോവ് ബീച്ചിൽ മാലിന്യ മല. ബീച്ചിൽ എത്തുന്ന സഞ്ചാരികൾ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ, വലകൾ തുടങ്ങിയവയാണ് തീരത്തേക്ക് അടിഞ്ഞിരിക്കുന്നത്. വേലിയേറ്റ സമയത്താണ് ഇത്തരത്തിൽ മാലിന്യങ്ങൾ കരയിലേക്ക് തിരിച്ചു തള്ളപ്പെടുന്നത്. വേലിയേറ്റം രാത്രിയിൽ ആയതിനാൽ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് അപ്പോഴാണെന്നാണ് ലൈഫ് ഗാർഡുകളുടെ ഭാഷ്യം.
ഇത്രയുമധികം വസ്തുക്കൾ ഒന്നിച്ചു കടൽത്തീരത്തു കണ്ടതിന്റെ അമ്പരപ്പിലാണ് സമീപ വാസികൾ. ഓരോ ദിവസവും വൃത്തിയാക്കുന്നുണ്ടെങ്കിലും വീണ്ടും മാലിന്യങ്ങൾ കടൽ തിരികെ കൊണ്ട് വരികയാണ്. വേലിയേറ്റ സമയത്തു കടൽ തന്നിലുള്ള അഴുക്കുകൾ പുറം തള്ളുന്നത് ആദ്യ സംഭവമല്ല. എന്നാൽ ഇത്രയോളം മാലിന്യം ആദ്യമായാണ് കാണപ്പെടുന്നത് .വർഷത്തോറും മനുഷ്യൻ കടൽ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന ഉപയോഗ്യശൂ
ന്യമായ വസ്തുക്കളെ തിരികെ മനുഷ്യൻറെ അടുക്കൽ തന്നെ കടൽ തിരിച്ചു എത്തിക്കാറുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കോവളം ബീച്ചിൽ സഞ്ചാരികൾ എത്തുന്നതിനാൽ അവർക്കു തടസ്സം സൃഷ്ടിക്കുകയാണ് മാലിന്യക്കൂമ്പാരം. അതേ സമയം മനുഷ്യൻറെ തെറ്റുകളോട് കടലും പ്രതിക്കരിച്ചു തുടങ്ങി എന്ന അഭിപ്രായമാണ് ഉയർന്നു വരുന്നത്.
https://www.facebook.com/Malayalivartha



























