മുംബൈ പോലീസ് എ.കെ.ജി സെന്ററിലെത്തി പൊക്കിയേക്കും; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരിക്കെതിരായ ലൈംഗിക പീഡന കേസിൽ കുരുക്ക് മുറുകുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരിക്കെതിരായ ലൈംഗിക പീഡന കേസിൽ കുരുക്ക് മുറുകുന്നു. ബിനോയിക്കെതിരെ മുംബൈ പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതിക്കാരി ഇന്നലെ ഹാജരായി മൊഴി നൽകി. ബിനോയിയെ ചോദ്യം ചെയ്യാനായി മുംബൈ പോലീസ് കേരളത്തിലെത്തിയെങ്കിലും അത് സാധിക്കാതെ വന്നതോടെയാണ് പോലീസ് അടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ബിനോയിയെ തലശ്ശേരിയിലെയും മാഹിയിലെയും വീടുകളിൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലുമാണ്. യുവതിയുടെ പരാതി വ്യജമാണെന്ന് ബിനോയ് പറഞ്ഞെങ്കിലും ഇരുവരും ചേർന്നുള്ള ഫോട്ടോകളും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും മുംബൈ പോലീസ് കണ്ടെത്തി.
കണ്ണൂരിലെത്തിയ മുംബൈ പോലീസ് മൂന്ന് ദിവസമായി അവിടെ തന്നെ തുടരുകയാണ്. അതിനിടെ, മുൻകൂർ ജാമ്യത്തിനായി ബിനോയ് കോടിയേരി ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. തെളിവായി യുവതി നൽകിയ കോൾ റെക്കോർഡുകളും ഫോട്ടോകളും വീഡിയോകളും അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധന നടക്കുകയാണ്.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ്സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.
https://www.facebook.com/Malayalivartha



























