കാലവര്‍ഷം കുറഞ്ഞു... ജലക്ഷാമം പരിഹരിക്കാന്‍ തലസ്ഥാനത്ത് പുതിയ പദ്ധതികള്‍

കാലവര്‍ഷം കുറഞ്ഞതിനെ തുടര്‍ന്നു തലസ്ഥാനത്തെ ജലക്ഷാമം നേരിടാന്‍ പുതിയ ശുദ്ധീകരണ ശാലയുടെ നിര്‍മാണം ഉള്‍പ്പടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു . വി.എസ്. ശിവകുമാറിന്റെ സബ്മിഷനുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. അരുവിക്കരയില്‍ അടിക്കടിയുണ്ടാകുന്ന ചെറിയ വൈദ്യുതി തടസംപോലും ജലവിതരണത്തെ ബാധിക്കുന്നതായും ഇത്തരം വൈദ്യുതി തടസങ്ങള്‍ ഒഴിവാക്കാന്‍ ഭൂഗര്‍ഭ കേബിള്‍ കെ.എസ്.ഇ .ബി സ്ഥാപിച്ചത്തിലൂടെ 86 എം.എല്‍.ഡി, 74 എം.എല്‍.ഡി , ജലശുദ്ധീകരണ ശാലകളില്‍ വൈദ്യുതി തടസം ഒഴിവാക്കാന്‍ സാധിക്കും.
നഗര പ്രദേശങ്ങളിലെ പൈപ്പുകളില്‍ പുറമെ വരാത്ത ചോര്‍ച്ചകള്‍ കണ്ടെത്താന്‍ ലീക്ക് ഡിറ്റക്ഷന്‍ ടീം സജ്ജമാക്കിയതിലൂടെ പല ചോര്‍ച്ചകളും ഇതിലൂടെ തടയുന്നതാണ്. കാലപ്പഴക്കം വന്ന പൈപ്പുകള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന് സംസ്ഥാന പദ്ധതിയിലും അമൃത് പദ്ധതിയിലും അതോടൊപ്പം തിരുവനന്തപുരം നഗരസഭയുടെ നിക്ഷേപ പ്രവര്‍ത്തിയിലും ഉള്‍പ്പെടുത്തി വിവിധ പണികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങള്‍ നഗര പരിധിയില്‍ ഇല്ലാത്തതിനാല്‍ ജല വിതരണത്തില്‍ സാങ്കേതിക പ്രശ്‌നം മാത്രമേ മുന്നോടിയായി നില്‍ക്കുന്നു എന്നും എന്നിരുന്നാല്‍ തന്നെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങിയാല്‍ ടാങ്കര്‍ മുഖേനെയും ജലം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു .
നെയ്യാര്‍ ഡാം മുതല്‍ തിരുമല വരെയുള്ള പൈപ്പുലൈന്‍ സ്ഥാപിക്കലും അതിന് അനുബന്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള വിശദമായ എന്‍ജിനിയറിംഗ് റിപ്പോര്‍ട്ട് കിഫ്ബിയില്‍് സമര്‍പ്പിച്ച അംഗീകാരം നേടിയിരുന്നു. ക്രമാതീതമായുള്ള ഉപഭോഗവും പുതിയ കണക്ഷനുകളുടെ വര്‍ധനവും ജല സംഭരണികളില്‍ അവശ്യ ജലം നിലനിര്‍ത്താനാവാത്തതാണ് മുഖ്യ പ്രശ്‌നമായി നിലനില്‍ക്കുന്നത്. എന്നാല്‍ ക്രമേണ ഇതിനെ തരണം ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























