നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പരാമര്‍ശിച്ചതിന് പിന്നാലെ മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പരാമര്‍ശിച്ചതിന് പിന്നാലെ മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. 10 ഓര്‍ഡിനന്‍സുകള്‍ അവതരിപ്പിക്കുന്നതിന്റെ കൂടെയാണ് മുത്തലാഖ് ബില്ലും ഇടംപിടിച്ചിരിക്കുന്നത്. ജമ്മുകശ്മീര്‍ സംവരണത്തെ സംബന്ധിക്കുന്നതാണ് മറ്റൊരു പ്രധാന ബില്‍. പാര്‍ലമന്റെിന്റെ ആദ്യ സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ജൂണ്‍ 12നായിരുന്നു ബില്ലിന് അംഗീകാരം നല്‍കിയത്. മോദി സര്‍ക്കാറിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മുത്തലാഖ് ബില്‍ പാസാക്കുമെന്നത്.കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനായില്ല. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ ഇക്കുറിയും മുത്തലാഖ് രാജ്യസഭയില്‍ പാസാവില്ല.
https://www.facebook.com/Malayalivartha



























