Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രക്കാർക്ക് കല്ലറയൊരുക്കാൻ പുറപ്പെട്ട് വീണ്ടും കല്ലട ; ഉയരുന്നത് നിരവധി പരാതികൾ

21 JUNE 2019 12:30 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരനെ മർദിച്ചുവെന്ന സംഭവത്തിൽ അന്വേഷണം നേരിടവേ പുതിയ പരാതികൾ നേരിട്ട് കല്ലട ബസ്. നിയമ ലംഘനത്തിന് പിഴ അടച്ചു വന്ന അതേ ബസിലാണ് യുവതിക്ക് നേരെ പീഡന ശ്രമം ഉണ്ടായിരിക്കുന്നത്.

കാസർകോട് തലപ്പാടിയിൽ വച്ച്ചട്ട ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴ അടപ്പിച്ചിരുന്നു. സ്വകാര്യ ബസുകളുടെ സർവീസ് ചട്ടം ലംഘിച്ചു പല സ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിയതിനാലാണ് പിഴ നൽകിയത്.ആ ബസിലെ ഡ്രൈവർ ജോൺസൺ ആരോപണ വിധേയനായിരിക്കുന്നത്. ഡ്രൈവർ പല തവണ തന്നെ ശല്യം ചെയ്തതായി യുവതി വെളിപ്പെടുത്തി.കണ്ണൂരിൽ നിന്നും മധുരയ്ക്ക് പോകാൻ വന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. എന്നാൽ യാത്രക്കാരി ഇറങ്ങുന്ന സ്ഥലം ചോദിക്കാൻ എത്തിയതാണ് താനെന്നു ഡ്രൈവർ പറഞ്ഞത്.

കല്ലട ബസ് ഹംപിൽ ചാടവേ നിലത്തു വീണു ഇടുപ്പെല്ല് പൊട്ടിയെന്ന പരാതിയുമായി മറ്റൊരു യാത്രക്കാരനും രംഗത്ത് വന്നിരിക്കുന്നു. 2 മണിക്കൂറിൽ ഏറെ വേദന സഹിച്ചു കിടന്നുവെങ്കിലും ബസ് ജീവനക്കാർ തിരിഞ്ഞു നോക്കിയില്ല. ഗുരുതരമായ ആരോപണങ്ങളാണ് കല്ലടക്കു എതിരെ ഇവർ പറയുന്നത്. ശുചിമുറിയിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ കുപ്പിയിൽ കാര്യം സാധിക്കുക എന്നതടക്കമുള്ള മറുപടികളാണ് കിട്ടിയതെന്നു ഇവർ പറയുന്നു. അതെ സമയം യുവതിക്കു നേരെ പീഡനശ്രമം നടന്നതിനാൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്പാനൂർ ഓഫീസിലേക്ക് മാർച്ചു നടത്തി. ബസ് ജീവനക്കാരുടെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അവർ പറഞ്ഞു. അതേ സമയം ഏപ്രിൽ മാസം ബസ് ജീവനക്കാരൻ യാത്രക്കാരനെ മർദിച്ച കേസ് അന്വേഷണം പൂർത്തിയായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (29 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (42 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (53 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends