കൊല്ലത്ത് ഒരുവർഷത്തോളം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിന് കോടതി വിധിച്ച ശിക്ഷ കേട്ട് ബോധംകെട്ടുവീണ് പ്രതി; പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കോടതി മുറിയില്‍ ബോധംകെട്ടു വീണു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ വിധി കേട്ടാണ് പ്രതിയായ യുവാവിന്റെ ബോധം മറഞ്ഞത്. കേസില്‍ കോടതി തടവു ശിക്ഷയ്ക്കാണ് വിധിച്ചത്. ഇതോടെ മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്ടര്‍ കോടതി നിര്‍ദേശപ്രകാരം പ്രതിക്കു പ്രഥമ ശുശ്രൂഷ നല്‍കി.
കിളികൊല്ലൂര്‍ ചേരിയില്‍ പുതുച്ചിറ വടക്കതില്‍ വീട്ടില്‍ ജയകുമാര്‍ എന്നയാളെയാണ് പോക്സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചത്. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനല്‍ സെഷന്‍ (പോക്സോ) കോടതിയിലാണ് സംഭവം. 3 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയുമാണ് കോടതി ഇയാള്‍ക്ക് വിധിച്ച ശിക്ഷ. വിധി കേട്ട ഉടന്‍ ജയകുമാര്‍ കോടതി മുറിയില്‍ ബോധരഹിതനായി വീഴുകയായിരുന്നു.
കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നു കൊല്ലം സിറ്റി വനിതാ സെല്‍ സിഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























