മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികയ്ക്കും 13 കുട്ടികള്‍ക്കും പരിക്ക്

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞു കയറി 13 കുട്ടികള്‍ക്കും അധ്യാപികക്കും പരിക്ക്. അധ്യാപികയുടെ പരിക്ക് ഗുരുതരം. മുവാറ്റുപ്പുഴ വിവേകാനന്ദ വിദ്യാലയം അഡ്മിനിസ്‌ട്രേറ്ററുടെ കാറാണ് അപകടത്തിന് ഇടയാക്കിയത്.അധ്യാപികയും രണ്ട് വിദ്യാര്‍ഥികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപികക്ക് നട്ടെല്ലിനും തലക്കും പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കാണുള്ളത്.
മുവാറ്റുപ്പുഴയിലെ നിര്‍മ്മല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണ്. നിസാര പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ എം.ഒ.എസ്.സി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
യോഗ ദിനത്തോട് അനുബന്ധിച്ച ശ്രീകൈലാസം ഓഡിറ്റോറിയത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോകുവാന്‍ തയാറായി നിന്ന കുട്ടികളുടെ ഇടയിലേക്കാണ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൃഷ്ണകുമാര്‍ വര്‍മയുടെ കാര്‍ പാഞ്ഞു കയറുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. വളവ് തിരിഞ്ഞ് ഗ്രൗണ്ടിലേക്ക് കയറിയ കാര്‍ ഓടിച്ചിരുന്ന കൃഷ്ണകുമാര്‍ കുട്ടികളെ കണ്ട് പകച്ച് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടുകയായിരുന്നു.
സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു. അപകടസ്ഥലം പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധിച്ചു.
https://www.facebook.com/Malayalivartha



























