കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തു

സംസ്ഥാന സര്‍ക്കാര്‍ ഭരണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈക്കടതിയുടെ രൂക്ഷവിമര്‍ശനം. കണ്ണൂര്‍ ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മിച്ച
ശേഷമാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചെങ്കിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അതില്‍ കാര്യമില്ലെന്നും നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കെട്ടിട അനുമതിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് വിശദീകരണവും ആവശ്യപ്പെട്ടു. അടുത്തമാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അഫേക്ഷ തീര്‍പ്പാക്കാന്‍ ഓടു നടക്കുന്നവരുടെ വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം വേണം. അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റ്. ഇതിന്റെ പേരില്‍ ഒരാള്‍ക്ക് മരണം വരിക്കേണ്ടി വന്നത് അപൂര്‍വമായ സാഹചര്യം. ഒരാളുടെ മരണം സംഭവിച്ചത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ വീഴ്ചയുണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കേന്ദ്രകമ്മിറ്റി അംഗമായ എം.വി ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെ പ്രദേശത്തെ ഏര്യാകമ്മിറ്റി തന്നെ രംഗത്തെത്തി. പാര്‍ട്ടി അനുഭാവിയായ വ്യവസായി പി. ജയരാജന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണ് നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അനുമതിനല്‍കാത്തതെന്ന് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആരോപിച്ചതായാണ് വിവരം.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തന്നെ കാണാനെത്തിയ ആന്തൂര്‍ നഗരസഭാ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം തന്റെ ഓഫീസില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അനുമതി വൈകിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. അതോടെ മന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha



























