പ്രവാസിയുടെ ആത്മഹത്യ: അസ്വസ്ഥത പ്രകടിപ്പിച്ച് ഹൈക്കോടതി; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

കെട്ടിടാനുമതി ലഭിക്കാത്തതിനെത്തുടർന്ന് ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. വ്യവസായിയുടെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പരാമര്‍ശിച്ച കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അടുത്ത മാസം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
കേസ് പരിഗണിക്കുമ്പോൾ ഈ മരണം അസ്വസ്ഥത ഉളവാക്കുന്നു എന്ന് ഹൈക്കോടതി വ്യക്തമാക്കി. അപേക്ഷകൾ സർക്കാരിനുമുന്നിൽ കെട്ടിക്കിടക്കുമ്പോൾ അതിൽ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും അതിൽ അടയിരിക്കരുതെന്നും മരിച്ചയാളെ തിരിച്ചു കൊണ്ടുവരാനാകില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ ഈ വിഷയത്തിൽ ഉചിതമായ നടപടിഎടുക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കണ്‍വന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനാനുമതിക്കായി വ്യവസായി സാജന്‍ ആന്തൂര്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയ ദിവസം മുതലുള്ള മുഴുവന്‍ ഫയലുകളും സാജന്‍ നല്‍കിയ കത്തുകളും കുറിപ്പുകളും അടക്കം എല്ലാ രേഖകളും ഹാജരാക്കണം. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വകുപ്പുതല അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിവേണം. സര്‍ക്കാര്‍ തന്നെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരണം. അങ്ങനെയൊരു നടപടിയുണ്ടാകുബോൾ മാത്രമേ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും ചെയ്തുവെന്ന് തോന്നുകയുള്ളൂ. ഇത്തരം ആത്മഹത്യകള്‍ വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഈ അവസ്ഥ തുടരുബോൾ നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയുണ്ടാകും . സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എമ്മിനുള്ളില്‍ ശക്തമായി. തളിപ്പറബ് ഏരിയ കമ്മിറ്റിയുടെതാണ് ശുപാര്‍ശ. എം.വി ജയരാജന്റെ നേതൃത്വത്തിലുള്ള അടിയന്തരയോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സമാനസംഭവങ്ങടക്കം ഫണ്ട് വിനിയോഗത്തിലടക്കം ഏകപക്ഷീയമായ തീരുമാനമാണ് പി.കെ. ശ്യാമള കൈകൊണ്ടിരുന്നതെന്നുമുള്ള നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























