Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ആളുകളെ ആകര്‍ഷിക്കാന്‍ വഴിവിട്ട് പരസ്യം നല്‍കിയ ഡോക്ടര്‍ വെട്ടിലായി. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഡോക്ടര്‍ സിദ്ധാര്‍ത്ഥന്റെ രജിസ്‌ട്രേഷന്‍ ഒരു മാസത്തേക്ക് റദ്ദാക്കി.

21 JUNE 2019 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

ആളുകളെ ആകര്‍ഷിക്കാന്‍ വഴിവിട്ട് പരസ്യം നല്‍കിയ ഡോക്ടര്‍ വെട്ടിലായി. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഡോക്ടര്‍ സിദ്ധാര്‍ത്ഥന്റെ രജിസ്‌ട്രേഷന്‍ ഒരു മാസത്തേക്ക് റദ്ദാക്കി. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ സംസ്ഥാന ശാസത്ര സാഹിത്യ പരിഷത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എത്തിക്‌സിന് വിരുദ്ധമായ രീതിയില്‍ പരസ്യം നല്‍കരുതെന്നും ആവര്‍ത്തിച്ചാല്‍ രജിസ്റ്ററില്‍ നിന്ന് പേരു നീക്കം ചെയ്യുന്നത് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. 'പ്രമേഹം, തൈറോയ്ഡ്, കാന്‍സര്‍ തുടങ്ങിയ എല്ലാ മാറാ രോഗങ്ങള്‍ക്കും ഡോ.കെ സിദ്ധാര്‍ഥന്റെ ആയുര്‍വേദ തുള്ളിമരുന്നു ചികിത്സ ' എന്ന രീതിയില്‍ വന്നിരുന്ന പരസ്യത്തിനെതിരെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരാതി നല്‍കിയത്.

2018 ഏപ്രില്‍ 1 ന് ആണ് മേല്‍പറഞ്ഞ പരസ്യം വന്നത്. ഒരു ഡോക്ടര്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നത് മെഡിക്കല്‍ കൗണ്‍സിലിന്റെ വൈദ്യ നൈതികതയ്ക്കു എതിരാണെന്ന് കൗണ്‍സില്‍ കണ്ടെത്തുകയും, തുടര്‍ന്ന് എത്തിക്‌സിനു വിരുദ്ധമായ ചികിത്സാരീതികള്‍ അവലംബിക്കരുതെന്നും. ഈ രീതിയില്‍ പരസ്യം നല്‍കരുത് എന്നും, മേലില്‍ ഇത് ആവര്‍ത്തിച്ചാല്‍ രജിസ്റ്ററില്‍ നിന്ന് പേരു നീക്കം ചെയ്യുന്നത് ഉല്‍പെടെ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും താക്കീത് നല്‍കി. എന്നാല്‍ തന്റെ ഹോസ്പിറ്റല്‍ ഉത്ഘാടനത്തോടനുബന്ധിച്ചു നല്‍കിയ പരസ്യത്തിലും തുള്ളിമരുന്നിനെ കുറിച്ചുള്ള അവകാശ വാദങ്ങള്‍ ആവര്‍ത്തിച്ചത് മെഡിക്കല്‍ എത്തിക്‌സിന്റെ ലംഘനമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി. 

14.06.2019 മുതല്‍ ഒരു മാസത്തേക്ക് ഡോക്ടറുടെ റെജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലയളവില്‍ ചികിത്സ, പരിശോധന, മരുന്ന് കുറിച്ചു നല്‍കല്‍ തുടങ്ങി ചികിത്സകന്‍ എന്ന നിലയില്‍ ഉള്ള ഒന്നും തന്നെ ചെയ്യുവാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. പരസ്യം നല്‍കുന്നതിലൂടെ മെഡിക്കല്‍ എത്തിക്‌സ് ലംഘിച്ച ഒരു ഡോക്ടറുടെ റെജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. ഇപ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത് മറ്റു സമാന സംഘടനകളുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഉള്ള നിയമവിരുദ്ധ പരസ്യങ്ങള്‍ക്കും, നിയമവിരുദ്ധ ചികിത്സകള്‍ക്കും എതിരെ ക്യാപ്‌സ്യൂള്‍ ( ക്യാമ്പയ്ന്‍ എഗൈന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിങ് ലാ ആന്‍ഡ് എത്തിക്‌സ് ) എന്ന കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 

സംസ്ഥാനത്തുടനീളം വ്യാജ ഡോക്ടര്‍മാരും വൈദ്യന്‍മാരും പലതരത്തിലുള്ള തട്ടിപ്പ്് ചികില്‍സകള്‍ നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ ഇവരെല്ലാം നിര്‍ബാധം ചികിത്സ തുടരുകയാണ്. പരാതികള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ. എന്നാല്‍ രജിസ്‌ട്രേഷന്‍ ഉള്ള ഡോക്ടര്‍ക്കെതിരെ ഇത്തരത്തില്‍ ആദ്യമായാണ് നടപടി. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും ധാര്‍മികതയ്ക്ക് നിരക്കാത്ത രീതിയില്‍ പരസ്യം നല്‍കുന്നുണ്ട്. അടുത്തിടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഇത്തരത്തില്‍ പരസ്യം നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് കൊച്ചി നഗരത്തില്‍ സ്ഥാപിച്ച പരസ്യം അവര്‍ പിന്‍വലിച്ചിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (10 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (28 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (33 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (44 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (50 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (53 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends