Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്, ഒരു കുട്ടിയുണ്ടായ ശേഷം മുങ്ങിയ ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മുംബയ് പൊലീസ് എതിര്‍ത്തു

21 JUNE 2019 05:47 PM IST
മലയാളി വാര്‍ത്ത

ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്, ഒരു കുട്ടിയുണ്ടായ ശേഷം മുങ്ങിയ ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മുംബയ് പൊലീസ് എതിര്‍ത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി മുംബയിലെ ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കിയത്. ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിട്ടോബ മസൂര്‍ക്കര്‍ എന്ന അഭിഭാഷകനാണ് ബിനോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജാമ്യാപേക്ഷില്‍ തിങ്കളാഴ്ച കോടതി വിധി പറയും.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് താനുമായി ശാരീരിക ബന്ധം പുലര്‍ത്തിയതെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്ന പീഡനം, വഞ്ചന എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. 2015 ജനുവരിയില്‍ യുവതിയെ വിവാഹം കഴിച്ചെന്ന രേഖകള്‍ ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആ സമയത്ത് ബിനോയി ദുബായിലായിരുന്നു. അതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കും. വിവാഹം സംബന്ധിച്ച് യുവതി ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തും. ബിനോയി രാജ്യംവിട്ട് പോകില്ല. അന്വേഷണവുമായി സഹകരിക്കും. പണം തട്ടിയെടുക്കാനാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു. 

മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ മുംബയ് പൊലീസ് കേരളത്തില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. മൊബൈലും സ്വിച്ച് ഓഫ് ആണ്. കേസില്‍ മധ്യസ്ഥശ്രമം നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എല്‍.ഡി.എഫില്‍ ഘടകക്ഷിയായ ഒരു നേതാവിന്റെ മുംബയിലെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നീക്കം നടക്കുന്നതെന്ന് അറിയുന്നു. ഈ നേതാവ് കുറേ നാള്‍ മുമ്പ് വലിയ പ്രതിസന്ധിയിലായിരുന്നപ്പോള്‍ കോടിയേരി സഹായിച്ചിരുന്നു. കുട്ടിയെ വളര്‍ത്താന്‍ യുവതി അഞ്ച് കോടി രൂപയാണ് ആവശ്യപ്പെടുന്നത്. അത് കൊടുത്താല്‍ ഒരു പക്ഷെ, പ്രശ്‌നം തീരാനുള്ള സാധ്യതയുണ്ടെന്ന് അറിയുന്നു.

2010ല്‍ ദുബയില്‍ നിന്ന് ബിനോയി തന്നെ മുംബയ്ക്ക് കൊണ്ടുവന്നെന്നും അവിടെ ഫഌറ്റ് വാടകയ്ക്ക് എടുത്ത് തന്നെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഫഌറ്റ് വാടകയ്ക്ക് എടുത്തതിന്റെ ചീട്ട് അടക്കമുള്ള രേഖകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കുട്ടി ബിനോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും യുവതി വ്യക്തമാക്കി. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനില്‍ക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹിതനായ ബിനോയി പിന്നീട് ബിസ്സിനസ് ആവശ്യത്തിനായി ദുബായില്‍ പോവുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (11 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (22 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends