ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ശബരിമല ശ്രീ ധര്‍മശാസ്താ സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ബില്‍ 2019 - എന്നാണ് ബില്ലിന്റെ പേര്. ഇത് ഉള്‍പ്പെടെ നാല് ബില്ലുകളാണ് അവതരിപ്പിച്ചത്. സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് നിലനിന്നിരുന്ന സാഹചര്യം തുടരണമെന്നാണ് പ്രേമചന്ദ്രന്‍ പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് അംഗീകരിക്കണമെന്നില്ല. അംഗീകരിച്ചാല്‍ ബില്‍ പിന്‍വലിച്ച ശേഷം സമഗ്രമായ ബില്‍ സര്‍ക്കാര്‍ കൊണ്ടുവരും. അല്ലെങ്കില്‍ തള്ളിക്കളയം. സാധാരണ സ്വകാര്യബില്ലുകള്‍ അകാലചരമം പ്രാപിക്കുകയാണ് പതിവ്. ഇത് അങ്ങനെയാവില്ലെന്ന ശുഭപ്രതീക്ഷയിലാണ് എന്‍.കെ പ്രേമചന്ദ്രന്‍. സര്‍ക്കാര്‍ ബില്ലിന്‍മേല്‍ ചര്‍ച്ച നടത്തുമോ, ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല.
യുവതീപ്രവേശനം സംബന്ധിച്ച പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ സാധ്യത കുറവാണ്. വേനല്‍ അവധിക്ക് സുപ്രീംകോടതി അടച്ചിരിക്കുകയാണ്. ജൂലായിലേ തുറക്കൂ. അപ്പോള്‍ വിധി പറയാനാണ് സാധ്യത. ബില്‍ അവതരിപ്പിക്കേണ്ടത് തന്റെ അവകാശമാണെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. ആര് ബില്‍ അവതരിപ്പിച്ചാലും പിന്നെയത് സഭയുടെ ബില്ലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്‍ പാസാകൂ. സ്വകാര്യ ബില്ലുകള്‍ പാസാകണമെങ്കില്‍ അതിന് ഭൂരിപക്ഷം ഉള്ള സര്‍ക്കാരിന്റെ പിന്തുണ വേണം. അതിനാല്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ആത്മാര്‍ത്ഥത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാമെന്നും എം.പി പറഞ്ഞു.
ഇന്നവതരിപ്പിച്ച 32 ബില്ലുകള്‍ ജൂണ്‍ 25 ന് നറുക്കിനിടും. നറുക്കില്‍ ഒന്നാമതെത്തിയാല്‍ മാത്രമെ ജൂലൈ 12ാം തീയ്യതി െ്രെപവറ്റ് മെമ്പേഴ്‌സ് ബില്‍ ഡേയില്‍ ഇത് ചര്‍ച്ചയ്ക്ക് വരൂ. ഷബാനു കേസില്‍ ശരിഅത്ത് നിയമത്തിന് മേല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്ന് പ്രേമചന്ദ്രന്‍ചൂണ്ടിക്കാട്ടി. നീറ്റിന്റെ കാര്യത്തിലും കോടതി വിധി മറികടന്ന് പാര്‍ലമെന്റ് ബില്‍ പാസാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം ഉണ്ടായപ്പോള്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേരള നിയമസഭ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ ഓര്‍മിപ്പിച്ചു. വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. 76ന് എതിരെ 108 വോട്ടിനാണ് അനുമതി കിട്ടിയത്. അത് ശുഭസൂചനയായാണ് പ്രേമചന്ദ്രന്‍ കാണുന്നത്.
എന്നാല്‍ ബിജെപി നയം വ്യക്തമാക്കിയിട്ടില്ല. ഒരംഗം ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്ര തിടുക്കവും ആവേശവും എന്തിനാണ്? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി യാണ് ഇതൊക്കെ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയല്ല വേണ്ടത്. ബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടുള്ള നിലപാടാണ് വ്യക്തമാക്കേണ്ടതെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. യുവതീപ്രവേശനത്തില്‍ കോടതി വിധി വരുന്നത് വരെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും പ്രേമചന്ദ്രന്റെ ബില്ലിനെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും ബി.ജെ.പി ദേശിയ സെക്രട്ടറി രാംമാധവ് വെള്ളിയാഴ്ച ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























