Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

തലയില്‍ കൈവച്ച് എല്‍.ഡി.എഫ്... ശബരിമലയില്‍ തുടങ്ങിയ എല്‍ഡിഎഫിനോടുള്ള കലിപ്പ് മാറാതെ സുകുമാരന്‍ നായര്‍; പ്രതിഫലിച്ചത് അയ്യപ്പനെ സ്‌നേഹിക്കുന്നവരുടെ വികാരം; സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കടുപ്പിച്ച് എന്‍എസ്എസ്; അധികാരം കൈയിലുണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല

23 JUNE 2019 09:51 AM IST
മലയാളി വാര്‍ത്ത

6 നിയമ സഭകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് നടക്കാന്‍ കേവലം മാസങ്ങള്‍ മാത്രം ശേഷിക്കെ എല്‍ഡിഎഫിനെ മുള്‍മുനയില്‍ നിര്‍ത്തി എന്‍എസ്എസ്. ശബരിമലയില്‍ തുടങ്ങിയ വികാരം അതുപോലെ നിലനിര്‍ത്തുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് 2019-20 വര്‍ഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ആഞ്ഞടിച്ചത്.

എല്ലാ മതങ്ങളിലേയും ശബരിമല അയ്യപ്പനെ സ്‌നേഹിക്കുന്ന വിശ്വാസികളുടെ വികാരമാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആചാര സംരക്ഷണത്തിനായി കേരളം നിറഞ്ഞു നിന്ന പ്രതിഭാസമായിരുന്നു ഇത്.

ന്യൂനപക്ഷ ഏകീകരണം നടന്നതായി പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം ഗൂഢ ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിലെ തമ്മിലടി മൂലമാണു ആലപ്പുഴയില്‍ മാത്രം യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ബിജെപി വിശ്വാസികളെ വഞ്ചിച്ചു. അധികാരം കൈയിലുണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല. പകരം ശബരിമലയെ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ശ്രമിച്ചു. കോടതി വിധിയെ ഈശ്വര വിശ്വാസം തകര്‍ക്കാനുള്ള അവസരമായിട്ടാണ് ഇടതു സര്‍ക്കാര്‍ ഉപയോഗിച്ചത്. വിധി നടപ്പാക്കാന്‍ സമയം ചോദിക്കണമെന്നും പുനപരിശോധനാ ഹര്‍ജി കൊടുക്കണമെന്നും ഇടതു സര്‍ക്കാരിനോടു കാലുപിടിച്ചു പറഞ്ഞിട്ടും വഴങ്ങിയില്ല.

യുഡിഎഫ് മാത്രമാണു നിയമ നടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തത്. അതു കൊണ്ടാണ് അവര്‍ക്ക് ഈ നേട്ടം കൊയ്യാന്‍ കഴിഞ്ഞത്. ശബരിമല പ്രശ്‌നത്തില്‍ കോടതി മാത്രമാണു ആശ്രയം. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും എന്‍എസ്എസ് പോകും. സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിധി സംബന്ധിച്ചു പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ അദ്ദേഹം അഭിനന്ദിച്ചു. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

മുന്നാക്ക സമുദായങ്ങളുടെ സ്ഥാപനങ്ങള്‍ നശിപ്പിക്കാനും വിശ്വാസ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുമുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാരിന്റെ തീരുമാനം ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കൈയടി വാങ്ങിയെങ്കിലും ഇന്നും നടപ്പായിട്ടില്ല.

സംവരണകാര്യത്തില്‍ മുന്നാക്ക സമുദായങ്ങളോട് കാണിക്കുന്ന അവഗണന ബോധപൂര്‍വമാണോയെന്ന് സംശയിക്കണം. ശബരിമലയുടെ പേരില്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തുനിന്നുണ്ടായത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ രാഷ്ട്രീയകക്ഷികള്‍ എന്ത് നിലപാടെടുക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ്. വിശ്വാസികളോടുള്ള വഞ്ചന ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വിശ്വാസികള്‍ക്കൊപ്പം എന്‍.എസ്.എസ്. ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും അനുബന്ധ ഉത്തരവുകളും പിന്‍വലിച്ച് നിലവിലെ സമ്പ്രദായം തുടരണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (36 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (46 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (50 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (56 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends