മൂന്നാറില്‍ തുടങ്ങിയ അടി ക്ലൈമാക്‌സിലേക്ക്... കൃഷിവകുപ്പില്‍ മെച്ചപ്പെട്ട രീതിയില്‍ ജോലിചെയ്തിരുന്ന തന്നെ അവിടെനിന്ന് ഒഴിവാക്കി മൂലയ്ക്കിരുത്തി; പിരിച്ചുവിടാന്‍ കോപ്പു കൂട്ടിയപ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് രാജു നാരായണ സ്വാമി

റാങ്കുകളില്‍ നിന്നും റാങ്കുകളിലേക്ക് എത്തി ഐഎഎസ് നേടിയയാളാണ് രാജു നാരായണ സ്വാമി. മികച്ച ഐഎഎസ് ഓഫീസര്‍ എന്ന നിലയില്‍ പ്രശസ്തി നേടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ കര്‍ശന നിലപാട് പല രാഷ്ട്രീയക്കാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇഷ്ടമായില്ല. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മൂന്നാര്‍ ദൗത്യത്തിന്റെ ചുമതല ഏല്‍പ്പിച്ചതും രാജു നാരായണ സ്വാമി ഉള്‍പ്പെടെയുള്ളവരേയാണ്. പല ഉന്നതരുടേയും ബഹുനില മന്ദിരങ്ങള്‍ ഇടിച്ചു തകര്‍ത്തതോടെ സ്വാമി എല്ലാവരുടേയും കണ്ണിലെ കരടായി മാറിയത്. ആ കരടാണ് ക്ലൈമാക്‌സിലേക്ക് കടന്ന് സ്വാമിയെ പുറത്താക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത്.
അവധിയെടുത്തതിന്റെ പേരു പറഞ്ഞാണ് സ്വാമിയെ പുറത്താക്കാന്‍ ശ്രമിക്കുന്നത്. നാലുവര്‍ഷത്തിനിടെ 739 ദിവസം അവധിയെടുത്തെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ പരാമര്‍ശവും വന്നു. എന്നാല്‍ സംസ്ഥാന കൃഷിവകുപ്പില്‍ മെച്ചപ്പെട്ട രീതിയില്‍ ജോലിചെയ്തിരുന്ന തന്നെ അവിടെനിന്ന് ഒഴിവാക്കി, വെറുതേയിരുന്ന് ശമ്പളം മാത്രം വാങ്ങുന്ന തസ്തികയിലേക്കു മാറ്റിയതുകൊണ്ടാണ് അവധിയെടുത്തതെന്ന് രാജു നാരായണ സ്വാമി പറഞ്ഞു.
കാര്‍ഷികോത്പാദന കമ്മിഷണറായി മികച്ച സേവനമാണ് ഞാന്‍ കാഴ്ചവെച്ചതെന്നും അതിനാലാണ് എനിക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ നല്ലമാര്‍ക്ക് നല്‍കിയതെന്നും കൃഷിമന്ത്രി സുനില്‍കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഉദ്യോഗസ്ഥന്റെ ഐ.എ.എസ്. വ്യാജമെന്നു പറഞ്ഞതിന്റെ പേരിലാണ് എന്നെ അവിടെനിന്നു മാറ്റിയത്. ആ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതുസംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്. കൃഷി വകുപ്പില്‍ നിന്നു മാറ്റിയ, പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയുള്ള എനിക്ക് നല്‍കിയത് വെറും ഔദ്യോഗിക ഭാഷാവകുപ്പ്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതൊരു തരംതാഴ്ത്തലായി തോന്നി. ആ വേദനകൊണ്ടാണ് അവധിയെടുത്ത് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നീട് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചു. അങ്ങനെയാണ് നാളികേര വികസന കോര്‍പ്പറേഷനില്‍ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.
തന്നെക്കാള്‍ കൂടുതല്‍ അവധിയെടുത്ത് മാറിനിന്നവര്‍ക്കെതിരേ ഇവരെന്തുകൊണ്ട് പിരിച്ചുവിടല്‍ ശുപാര്‍ശയെന്ന വാളോങ്ങിയില്ല? മൂന്നാര്‍ ദൗത്യം കഴിഞ്ഞശേഷം തന്നെ ഏറെ ഒതുക്കി. വീണ്ടും ഒതുക്കലിനു തയ്യാറല്ലാത്തതുകൊണ്ടാണ് അവധിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകളിലെ വിലയിരുത്തല്‍ മികച്ചതല്ലെന്നാണ് സമിതി പറയുന്നത്. റിപ്പോര്‍ട്ടുകള്‍ മോശമായിരുന്നെങ്കില്‍ സര്‍ക്കാര്‍ എനിക്ക് സ്ഥാനക്കയറ്റം നല്‍കുമായിരുന്നോ? 2016 ജനുവരി ഒന്നിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ സ്ഥാനക്കയറ്റത്തിനു പ്രൊമോഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യില്ലല്ലോ. അതിനുശേഷം വന്നത് ഒരേയൊരു റിപ്പോര്‍ട്ടാണ്. അത് കൃഷിവകുപ്പില്‍ ഇരിക്കുമ്‌ബോള്‍. അതിലാകട്ടെ നൂറില്‍ 91.1 ശതമാനമാണ് മാര്‍ക്ക്. അപ്പോള്‍ എന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മോശമാണെന്നു പറയുന്നതെങ്ങനെ? ഇനി അത് മോശമാണെങ്കില്‍ എന്നെ കേന്ദ്ര നാളികേര വികസന ബോര്‍ഡില്‍ ചെയര്‍മാനായി നിയമിക്കുമോ? എന്നും രാജു നാരായണ സ്വാമി ചോദിക്കുന്നു.
"
https://www.facebook.com/Malayalivartha


























