രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായി ജോലി....ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കില്‍ സംസാരിച്ചിരുന്ന ശേഷം പിന്നെ കാണുന്നത് വൈദ്യുതി തൂണില്‍ തൂങ്ങിമരിച്ച നിലയില്‍...
ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാല്‍ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ ഹാജരാകേണ്ടതായിരുന്നു. വൈദ്യുതി തൂണില്‍ തൂങ്ങി നില്ക്കുന്ന വിവരംനാട്ടുകാരാണ് പള്ളുര്‍ പൊലീസില്‍ അറിയിച്ചത്. മാഹി പൊലlസ് സൂപ്രണ്ട് വംശീധര റെഡി, സി.ഐ കാഹിദി എം. കാസം, പള്ളൂര്‍ എസ്.ഐ. സെന്തില്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം മാഹി ഗവ. ജനറല്‍ ആശുപത്രിയിമോര്ച്ചറിയിലേക്ക് മാറ്റി. മാഹി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ ചാലക്കരയിലെ വൈദ്യുതി തൂണില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചാലക്കര ഹരിചന്ദനത്തില്‍ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായാണ് രജീഷ് ജോലി ചെയ്തിരുന്നത്. പന്തക്കല്‍ പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കില്‍ സംസാരിച്ചിരുന്നതായിപൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha