Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.....?; വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ അവരുടെയുള്ളില്‍ ഒരച്ഛന്റെ സ്‌നേഹവും കരുതലും ഒക്കെ ഉണര്‍ന്നു വന്നിരിക്കാം; വൈറലായ ഒരു ഫേസ്ബുക്ക് പോസ്റ്റ്

24 JUNE 2019 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

ക്യാമ്പസിലെ രാഷ്ട്രീയത്തെ ചുറ്റി കേരളരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെ സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും

അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ... കേരളത്തിലെ ഇന്റലിജെന്‍സിന് എന്തുപറ്റിയെന്ന ചോദ്യം ശക്തമാകുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും വരെ കെ.എസ്.യു. യുവതികള്‍ തള്ളിക്കയറിയത് രഹസ്യ പോലീസുകാര്‍ അറിഞ്ഞത് അവസാന നിമിഷം; മുഖ്യമന്ത്രിയുടെ വീട്ടില്‍ തടയാന്‍ മരുന്നിന് വേണ്ടി ഒരു ഗണ്‍മാന്‍ മാത്രം

കൃത്യ സമയത്ത് യാത്രക്കാരെ സ്ഥലത്തു എത്തിക്കുക മാത്രമല്ല അവരെ സുരക്ഷിതരാക്കുക എന്ന പാഠവും കൂടി പകർന്നു തരികയാണൊരു കണ്ടക്ടറും ഡ്രൈവറും. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകനായ അരുണ്‍ പുനലൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച അനുഭവ കുറിപ്പ്.

താൻ സഞ്ചരിച്ച ബസിലെ കണ്ടക്ടറും ഡ്രൈവറുമാണ് ബസിലെ യാത്രക്കാരിയായ പെൺക്കുട്ടിയോട് മനുഷത്വം കാട്ടിയത്. രാത്രി സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയെ കൂട്ടികൊണ്ടുപ്പോകാൻ ആരും എത്തിയിരുന്നില്ല. ആൾ വരുന്നത് വരെ പെൺകുട്ടിക്കൊപ്പം നിന്ന ശേഷമാണ് യാത്ര തുടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം വായിക്കാം....

രാത്രി ഏറെ വൈകി എറണാകുളം ബസ് സ്റ്റാന്‍ഡിലേക്ക് ഊബറില്‍ പോകുമ്പോ ഡ്രൈവര്‍ ചോദിച്ചു.. ഏത് വണ്ടിക്കാണ് പോകുന്നത്..ബുക്ക് ചെയ്തിട്ടുണ്ടോ..? അങ്ങിനെ ഇന്ന ...വണ്ടി എന്നൊന്നുമില്ല സഹാ കിട്ടുന്ന വണ്ടിക്ക് കേറും അതാണ് പതിവ്.. എന്നത്തേയും പോലെ ഈ രാത്രിയിലും അങ്ങിനെയാണ് പോകാന്‍ ......

എന്നത്തേയും പോലെ ഈ രാത്രിയിലും അങ്ങിയാണ് പോകാന്‍ തീരുമാനിച്ചതെങ്കിലും സ്റ്റാന്‍ഡില്‍ എത്തിയപ്പോ വരുന്ന വണ്ടിയിലെല്ലാം നല്ല തിരക്ക്..

ഓ ഇന്നു ഞായറാഴ്ച ആണെന്നോര്‍ത്തില്ല.. തിരക്ക് കൂടുതലാണ്.. നാല് വണ്ടി വന്നു പോയി ഒന്നിലും രക്ഷയില്ല.. അങ്ങിനെ ആകെ തേഞ്ഞു നിക്കുമ്പോഴാണ് ഒരു സൂപ്പര്‍ ഡലക്‌സ് വന്നത്.. അതെപ്പോഴും ഫുള്‍ ബുക്കിങ്ങായിരിക്കും എന്നാലുമൊന്നു നോക്കാമെന്നു കരുതി വാതിലിനു അടുത്തെത്തി ആളിറങ്ങിക്കഴിഞപ്പോ പ്രതീക്ഷയോടെ കണ്ടക്ടറെ ഒന്ന് നോക്കി.. ന്തോ ഭാഗ്യം പുള്ളി കേറിക്കോളാന്‍ പറഞ്ഞു ചില്ലറ സീറ്റുകള്‍ ഒഴിഞ്ഞിരിക്കുന്നു.. സീറ്റില്‍ ചാഞ്ഞിരുന്നു മെല്ലെ ഒന്ന് മയങ്ങി.. ഉണര്‍ന്നു പിന്നെയും മയങ്ങി അങ്ങിനെ പൊക്കോണ്ടിരിക്കുന്‌പോ ആരുടെയോ ബാഗ് തട്ടി ഉണര്‍ന്നു...ഒരു പെണ്‍കുട്ടി ഇറങ്ങാനായി മുന്നോട്ടു പോകയാണ്.. ആലപ്പുഴ വണ്ടാനം വണ്ടാനം മെഡിക്കല്‍ കോളേജിന് മുന്നേ ഉള്ള അല്‍പ്പം വിജനമായൊരിടത്താണ് അവര്‍ക്കിറങ്ങേണ്ടത്.. വണ്ടി നിര്‍ത്തി കുട്ടി ഇറങ്ങിക്കഴിഞ്ഞപ്പോ ഡ്രൈവര്‍ ചോദിച്ചു കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ..... ഇല്ല ഇപ്പൊ വരുമെന്നു മറുപടി കിട്ടിയപ്പോ.. ശ്ശോ ഇവിടെത്തും മുന്നേ വിളിക്കണ്ടായിരുന്നോ എന്നു കണ്ടക്ടര്‍ ശാസിച്ചു.. കുട്ടി ഫോണില്‍ വിളിക്കുന്നു.. അധികം താമസിച്ചില്ല ആളെത്തി കൂട്ടിക്കൊണ്ടു പോയി അതിനു ശേഷമാണു വണ്ടി എടുത്തത്.. ഞാനപ്പോ മുന്‍പ് വായിച്ചിട്ടുള്ള ഇത്തരം ചില സംഭവങ്ങള്‍ ഓര്‍ക്കുകയായിരുന്നു.. അല്‍പ്പം പ്രായമുള്ള, കണ്ടാല്‍ ഗൗരവപ്രകൃതിക്കാരായ ആ കണ്ടക്ടറും ഡ്രൈവറും ആ നിമിഷങ്ങളില്‍ കാണിച്ച ഉത്തരവാദിത്വവും മനുഷ്യത്വവും അവരുടെ മനസിന്റെ നന്മ കാണിച്ചു തന്നു.. പലരും ചെയ്യുന്ന പോലെ ആളിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ... വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ അവരുടെയുള്ളില്‍ ഒരച്ഛന്റെ സ്‌നേഹവും കരുതലും ഒക്കെ ഉണര്‍ന്നു വന്നിരിക്കാം എന്നെനിക്കു തോന്നി.........എന്റെ ഇത്രയും വര്‍ഷത്തെ രാത്രിയും പകലുമുള്ള ksrtc യാത്രകളില്‍ ഇതുപോലുള്ള അപൂര്‍വ്വം നല്ല സ്റ്റാഫുകളെ കണ്ടിട്ടുണ്ട്... ചിലരൊക്കെ വല്ലാത്ത വിരക്തിയോടെ ജോലി ചെയ്തു യാത്രക്കാരോട് മോശമായി പെരുമാറിയും കയര്‍ത്തു സംസാരിച്ചും വെറുപ്പിക്കുന്നത് കണ്ടിട്ടുണ്ട്.. ജോലിയോട് സ്‌നേഹവും ആത്മാര്‍ത്ഥതയും യാത്രക്കാരോട് സൗമ്യമായ പെരുമാറ്റവുമായി ചിരിച്ച മുഖത്തോടെ ടിക്കറ്റും കൃത്യമായി ബാക്കിയുമൊക്കെ കൊടുത്തു പ്രായമുള്ളവര്‍ക്കു വേണ്ടി സ്വന്തം സീറ്റൊഴിഞ്ഞു കൊടുത്തു ......സ്ത്രീകളുടെയും വികലാംഗരുടെയുമൊക്കെ സീറ്റ് അവര്‍ക്കായി ഉറപ്പു വരുത്തിയൊക്കേ ജോലി ചെയ്യുന്നവരുമുണ്ട്... സ്റ്റാഫുകളോട് വളരെ മോശമായി അലമ്പുണ്ടാക്കി മൊട കാണിക്കുന്ന യാത്രക്കാരെയും കാണാറുണ്ട്..ഇതൊക്കെയീ ജോലിയില്‍ പതിവാണ്.. എങ്കിലും പഴയ പലരും ഉണ്ടാക്കി വച്ച ksrtc സ്റ്റാഫുകളുടെ പരുക്കന്‍ രീതികള്‍ മാറ്റിക്കൊണ്ടുവരാന്‍ ഇന്നു നല്ലൊരു ശതമാനം ശ്രമിക്കുന്നുണ്ട്.. അതിനവര്‍ക്ക് പൊതു സമൂഹത്തില്‍ നിന്നു അഭിനന്ദനങ്ങളും കിട്ടുന്നുണ്ട്.........ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകളിലെ ജോലിക്കാരുടെ ഭാഗത്തു നിന്നു യാത്രക്കാര്‍ക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ കൂടി വരികയും അതൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴി വക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതു ഗതാഗത സംവിധാനത്തിലെ ജോലിക്കാര്‍ സ്വയം നവീകരിച്ചു മികച്ച പെരുമാറ്റത്തോടെ ജോലി ചെയ്യാനും, നല്ല സര്‍വ്വീസ് കൊടുത്തു നില മെച്ചപ്പെടുത്താന്‍ ksrtc യും ശ്രമിച്ചാല്‍ തൊട്ടടുത്ത സ്റ്റേറ്റുകളിലെപ്പോലെ ലാഭത്തിലാകാന്‍ നമ്മുടെ ആന വണ്ടിക്കും കഴിയും.. ജോലി ചെയാതെ ശമ്പളം പറ്റി ഈ പ്രസ്ഥാനത്തെ തകര്‍ക്കുന്ന യൂണിയന്‍ നേതാക്കന്മാരുടെ കുല്‍സിത പ്രവര്‍ത്തികളെ വേരോടെ പിഴുതെറിയാന്‍ കെല്‍പ്പുള്ള ഒരു സര്‍ക്കാരും വരാന്‍ പോകുന്നില്ല എന്നത് തന്നെയാണ് കലാകാലങ്ങളായുള്ള ഈ പ്രസ്ഥാനസത്തിന്റെ തകര്‍ച്ചക്ക് മൂലകാരണം........

എത്ര നശിച്ചു പോയാലും ഇതുപോലെ പ്രതീക്ഷയുടെ ചില ചെറിയ നാമ്പുകളുണ്ട്... അതുതന്നെ വലിയ കാര്യം... ആ കണ്ടക്ടര്‍ ഡ്രൈവര്‍ ചേട്ടന്മാരോടുള്ള സ്‌നേഹം എഴുതിക്കൊണ്ടു ഇത് നിര്‍ത്തുന്നു പുതിയ കാലത്തെ സ്റ്റാഫുകള്‍ എങ്കിലും നല്ല പെരുമാറ്റത്തിലൂടെ ഇത്രയും കാലമുണ്ടായ കളങ്കങ്ങള്‍ മാറ്റിയെടുക്കാന്‍ മുന്‍കൈ എടുക്കുമെന്ന് പ്രത്യാശിക്കാം.........

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (2 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (2 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (3 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (4 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (4 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (4 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (4 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (5 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (5 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (5 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (5 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (5 hours ago)

Malayali Vartha Recommends