മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് പത്തരയ്ക്ക് യോഗം ചേരും... ജപ്തി നടപടി പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തില്‍ മുഖ്യമന്ത്രി അറിയിക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് രാവിലെ പത്തരയ്ക്ക് യോഗം ചേരും. കര്‍ഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടിയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.ജപ്തി നടപടി പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തില്‍ മുഖ്യമന്ത്രി അറിയിക്കും.
പ്രളയദുരന്തം നേരിട്ട കര്‍ഷകരുടേത് അടക്കമുള്ള ജപ്തി നടപടികള്‍ മോറട്ടോറിയം കാലാവധി തീരുന്ന മുറയ്ക്കു തുടരുമെന്നു കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ നല്കിയ പരസ്യത്തിലൂടെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 31നാണു മോറട്ടോറിയം കാലാവധി അവസാനിക്കുന്നത്. മോറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയെങ്കിലും ഇതു റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നില്ല. ഇരട്ടത്താപ്പ് സമീപനമാണു ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നായിരുന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ വിമര്‍ശനം.
ബാങ്ക് നടപടിയെ ആവശ്യമെങ്കില്‍ നിയമപരമായി നേരിടുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാറും പറഞ്ഞു. ആര്‍ബിഐ അനുമതി ഇല്ലാത്തതിനാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ബാങ്കേഴ്സ് സമിതി പത്രപരസ്യം നല്‍കിയിരുന്നു. ബാങ്കുകള്‍ക്ക് വായ്പകളില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജപ്തി നടപടികള്‍ നീട്ടിവെക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
https://www.facebook.com/Malayalivartha