Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മോദി കളി തുടങ്ങി... കേരളത്തില്‍ നിന്നും കറകളഞ്ഞൊരു മുസ്ലീമിനെ അത്ഭുത കുട്ടിയുടെ രൂപത്തില്‍ കിട്ടിയതോടെ വിമര്‍ശകരുടെ നാവടപ്പിച്ച് മോദി; ഇനി ലക്ഷ്യം ഉപ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളുടേയും തോല്‍പ്പിക്കുക; അബ്ദുള്ള കുട്ടിയ്ക്ക് ഒന്ന് നല്‍കി ലക്ഷ്യം വയ്ക്കുന്നത് സമ്പൂര്‍ണ ആധിപത്യം

25 JUNE 2019 10:36 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ എം.പി എ.പി. അബ്ദുള്ളക്കുട്ടി അവസാനം എത്തേണ്ടിടത്തു തന്നെ എത്തി. നരേന്ദ്ര മോദിയുടെ വികസനങ്ങള്‍ പുകഴ്ത്തിയതിന്റെ പേരില്‍ ആദ്യം സിപിഎമ്മില്‍ നിന്നും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായിരിക്കുകയാണ്. അവസാനം അബ്ദുള്ള കുട്ടിയെ മോദി വിളിച്ചു വരുത്തി കണ്ടു. അബ്ദുള്ള കുട്ടി ബിജെപിയ്ക്ക് വലിയ നേട്ടങ്ങള്‍ നല്‍കില്ലെങ്കിലും അബ്ദുള്ള കുട്ടിയിലൂടെ അത്ഭുതം കാട്ടാമെന്നാണ് മോദിയുടെ ചിന്ത. ഒന്നാമത് ന്യൂന പക്ഷങ്ങളുടെ എതിര്‍പ്പ് മറികടക്കാം. അബ്ദുള്ള കുട്ടിയിലൂടെ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വരുമ്പോള്‍ ഒന്നു വച്ചാല്‍ നാല് കിട്ടും. അതായത് രാജഗോപാല്‍ ഇപ്പോള്‍ നിയമസഭയിലുണ്ട്. മൂന്ന് പേര്‍ കൂടിയാകുമ്പോള്‍ നാല്. ഇത് ബിജെപിയ്ക്ക് വലിയ നേട്ടമാകും. 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചതോടെ ഉടന്‍ ഉപതെരഞ്ഞെടുപ്പ് വരും. കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് തോറ്റത്. സുരന്ദ്രനെതിരെ മല്‍സരിച്ച് വിജയിച്ച് എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനിശ്ചിതത്വത്തിലായത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി നല്‍കിയത്. ഉപ തെരഞ്ഞെടുപ്പില്‍ ഇനി നിന്നാലും സിപിഎം കാലു വാരും. അതിനാല്‍ മത്സരിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. അപ്പോള്‍ മുസ്ലീമായ അബ്ദുള്ള കുട്ടിയെ ബിജെപി ചിഹ്നത്തില്‍ മത്സരിപ്പിച്ച് ബിജെപി വോട്ടും മുസ്ലീം വോട്ടും നേടി വിജയിപ്പിക്കും. 

രണ്ടാമത്തേത് വട്ടിയൂര്‍ക്കാവാണ്. കുമ്മനത്തിന് ഈസിയായി ജയിക്കാമെന്ന് കരുതുന്ന മണ്ഡലം. ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് ബിജെപി തയാറെടുപ്പ് തുടങ്ങി. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പിന് ബിജെപി തയാറെടുക്കുന്നത്. ബിജെപി പ്രതീക്ഷിച്ചത് 51,000 വോട്ടാണ്. കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. ശശിതരൂര്‍ നേടിയത് 53, 545 വോട്ട് . 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനാവുമെന്നു ബിജെപി കരുതുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ. മുരളീധരന്‍ 7,622 വോട്ടിനാണു കുമ്മനത്തെ തോല്‍പ്പിച്ചത്. അന്ന് മൂന്നാം സ്ഥാനത്തായ ടി.എന്‍. സീമയ്ക്ക് 40,441 വോട്ടു കിട്ടിയിരുന്നു. പക്ഷേ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സി.ദിവാകരനു കിട്ടിയത് 29, 414 വോട്ടുമാത്രം. കുമ്മനത്തിന് അവസാനനാളുകളില്‍ ഏറ്റ മാറാട് കലാപ ചര്‍ച്ച അബ്ദുള്ള കുട്ടിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 

മൂന്നാമത്തെത് കോന്നിയാണ്. അയ്യപ്പന്റെ തട്ടകമായ കോന്നിയില്‍ സുരേന്ദ്രന്‍ ഈസിയായി ജയിക്കുമെന്നാണ് ബിജെപി കരുതുന്നത്. കോന്നിയില്‍ വലിയ ത്രികോണ മത്സരമുണ്ടാകും. എന്‍എസ്എസിന്റെ കൂടി പിന്തുണയോടെ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് കരുതുന്നത്. 


ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. നരേന്ദ്രമോദിയുടെ ലോക്‌സഭാ വിജയത്തെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനം ഉറപ്പായിയി കഴിഞ്ഞു. കേരള നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപനമുണ്ടാകും.

മോദി സ്തുതിയുടെ പേരില്‍ ആദ്യം സി.പി.എമ്മും പിന്നീട് കോണ്‍ഗ്രസും പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് നീങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ഇന്നലെ രാവിലെ പാര്‍ലമെന്റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിയിലേക്ക് ചേരാന്‍ പ്രധാനമന്ത്രി ക്ഷണിച്ചതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് മോദിയെ അഭിനന്ദിക്കാനാണ് പോയത്. ന്യൂനപക്ഷങ്ങളെ നന്നായി നോക്കുന്ന സര്‍ക്കാരാണിതെന്ന് മോദി അറിയിച്ചതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. 

മുസ്‌ളിം വനിതയ്ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയാണ് ഉജ്ജ്വല്‍ യോജ്‌നാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അമിത് ഷായെയും കാണാന്‍ മോദി നിര്‍ദ്ദേശിച്ചു. ഷായും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌തെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു.അബ്ദുള്ളക്കുട്ടി വഴി കേരളത്തില്‍ മുസ്‌ളിം വിഭാഗം അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതേസമയം അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കാന്‍ അബ്ദുള്ളക്കുട്ടി താത്പര്യം പ്രകടിപ്പിച്ചെന്നും അറിയുന്നു. ഇന്നലത്തെ ചര്‍ച്ചകളില്‍ സംസ്ഥാന ബി.ജെ.പി നേതാക്കന്‍മാര്‍ ആരുമുണ്ടായിരുന്നില്ല. കര്‍ണാടകയില്‍ നിന്നുള്ള എം.പിയും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (24 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (32 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends