Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ അന്വേഷണം ഇനി എങ്ങനെ നീങ്ങും? ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറി!! അന്വേഷണം മുമ്ബോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മുംബൈ പോലീസ്

25 JUNE 2019 10:52 AM IST
മലയാളി വാര്‍ത്ത

ബിനോയിക്കെതിരേയുള്ള ഡിജിറ്റല്‍ തെളിവുകള്‍ യുവതി തുടര്‍ച്ചയായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്ബാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ബീഹാറുകാരിയായ യുവതി മുംബൈ പോലീസിന് സമര്‍പ്പിച്ചത്. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനിടയില്‍ കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഭാര്യയാണെങ്കില്‍ ബലാത്സംഗ സാധ്യത എങ്ങിനെ നില നില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകര്‍ ചോദിക്കുന്നു. രണ്ടാം ഭാര്യയെന്നാണ് യുവതിതന്നെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ബലാത്സംഗം എങ്ങനെ നിലനില്‍ക്കുമെന്ന് അഭിഭാഷകര്‍ ചോദിച്ചു. ''ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുമ്ബാണു സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത് ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല''-അഭിഭാഷകര്‍ വാദിച്ചു.

പാസ്‌പോര്‍ട്ടിലും ജനനസര്‍ട്ടിഫിക്കറ്റിലും ബാങ്ക് അക്കൗണ്ടിലും കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു തന്റെ പേര് ചേര്‍ത്തതിനെക്കുറിച്ച്‌ അറിയില്ലെന്നാണ് ബിനോയിയുടെ വാദം. സംഭവത്തില്‍ കേരള വനിതാ കമ്മിഷന് ഇടപെടാനാകില്ലെന്നു സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസെഫെനും പറഞ്ഞു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിച്ചു. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. മുംബൈയിൽ നടന്ന സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന് ഇടപെടാം. യുവതിക്ക് ഇവിടെ പരാതി നല്‍കാന്‍ അവകാശമുണ്ട്. പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫെന്‍ പറഞ്ഞു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ അന്വേഷണം മുമ്ബോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മുംബൈ പോലീസ് കുഴങ്ങിയിരിക്കുകയാണ്. ബിനോയി ഒളിവില്‍ പോയിരിക്കുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ്തീരുമാനം.

ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വൈകുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഇതുമൂലമാണ് ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറിയത്. ഒളിവിലുള്ള ബനോയിയെ കുറിച്ച്‌ ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (23 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (31 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends