പെൺകുട്ടികൾ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം എഎസ്ഐയുടെ ലീലാവിലാസങ്ങൾ; എട്ടിന്റെ പണി കൊടുത്ത് യുവതികൾ
ആറ്റിങ്ങലിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം, യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് എഎസ്ഐക്ക് എതിരെ പരാതി. കാറിലുണ്ടായിരുന്ന സ്ത്രീകളുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപിലെ എഎസ്ഐ സുഗുണനെ കല്ലമ്ബലം പൊലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങലിലേക്കു പോവുകയായിരുന്ന കാറില്‍ വര്‍ക്കലയില്‍ നിന്നാണ് ഇദ്ദേഹം ലിഫ്റ്റ് ചോദിച്ച് കയറിയത്. ഈ സമയത്ത് സുഗുണന് യൂണിഫോമിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.
കാര്‍ കല്ലമ്ബലം ഭാഗത്തെത്തിയപ്പോഴാണ് എഎസ്ഐയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കല്ലമ്ബലത്ത് ഇറക്കിയ ശേഷം സ്ത്രീകള്‍ പിങ്ക് പൊലീസില്‍ വിവരമറിയിച്ചു. പിന്നീടിവര്‍ കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. കല്ലമ്ബലം പൊലീസ് ഫോണില്‍ വിളിച്ച് ഹാജരാകണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുഗുണന് സ്റ്റേഷനിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha