കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു... പത്തോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു. ഇന്നും മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. പത്തു മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഇതില്‍ അഞ്ചെണ്ണം സ്മാര്‍ട് ഫോണുകളാണ്. സൂപ്രണ്ട് ടി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തിരുന്നു.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പോലീസ് സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തതോടെയാണ് സജീവ പരിശോധനകള്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha