അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം... 20 അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം നടക്കുന്നതിനാല്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബംഗളൂരുവിലേക്കും തിരിച്ചുമായി 20 അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കും. 2500 സീറ്റുകള്‍ യാത്രക്കാര്‍ ബുക്കു ചെയ്ത സാഹചര്യത്തിലാണ് 300 സീറ്റുകള്‍കൂടി അധികമായി ഉള്‍പ്പെടുത്തിയത്.
ബംഗളുരുവിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള എറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ നിന്നു യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് നടത്തും.
https://www.facebook.com/Malayalivartha























