Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മോദി സര്‍ക്കാരും ബിജെപിയും ഇന്ത്യയില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ എണ്ണിപറഞ്ഞ് മൊയ്ത്രയുടെ ആദ്യ പ്രസംഗം

26 JUNE 2019 12:38 PM IST
മലയാളി വാര്‍ത്ത

ബംഗാളില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് മൊയ്ത്ര. ലോക്സഭയില്‍ മൊയ്ത്രയുടെ ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ച. മോദി സര്‍ക്കാരും ബിജെപിയും ഇന്ത്യയില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ മൊയ്ത്ര തന്റെ പ്രസംഗത്തിൽ അക്കമിട്ട് നിരത്തി.

അമേരിക്കയിലെ ഹോളൊകൊസ്റ്റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുള്ള ഫാസിസത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ സമകാലിക ഇന്ത്യയില്‍ നിറഞ്ഞുനില്‍ക്കുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു മൊയ്ത്രയുടെ പ്രസംഗം. ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മഹുവയുടെ പ്രസംഗം ദേശീയ രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്.

നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗം 10 മിനിറ്റ് നീണ്ടുനിന്നു. ഇന്ത്യ ഒരു ഫാഷിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മഹുവ, ഏഴ് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞു.

ബി.ജെ.പിയുടെ ദേശീയവാദം സങ്കുചിതവും ഉപരിപ്ലവവുമാണെന്ന് മഹുവ വിമര്‍ശിച്ചു. രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല അത്. പൌരന്മാരെ അനധികൃത കുടിയേറ്റക്കാരെന്ന് പറഞ്ഞ് അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുന്നുവെന്ന് ദേശീയ പൌരത്വ പട്ടികയും പൌരത്വ ബില്ലും പരാമര്‍ശിച്ച് മഹുവ പറഞ്ഞു. 50 വര്‍ഷത്തിലേറെ രാജ്യത്ത് ജീവിച്ചവര്‍ വരെ ഇന്ത്യക്കാരെന്ന് തെളിയിക്കാന്‍ ഒരു കഷ്ണം കടലാസ് കാണിക്കേണ്ടി വരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത മന്ത്രിമാരുള്ള നാട്ടിലാണ് ജനങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്

ആരുടെയും സ്വകാര്യ സ്വത്തല്ല ഹിന്ദുസ്ഥാന്‍; ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ എണ്ണിപ്പറഞ്ഞ് മഹുവ മൊയിത്ര‌ ഫാഷിസത്തിന്റെ രണ്ടാമത്തെ ലക്ഷണമായി മഹുവ ചൂണ്ടിക്കാണിച്ചത് മനുഷ്യാവകാശ ലംഘനങ്ങളാണ്. 2014-19 കാലത്ത് വിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ 10 മടങ്ങ് വര്‍ധിച്ചു. 2017ല്‍ രാജസ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍ മുതല്‍ കഴിഞ്ഞ ആഴ്ച ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട തബ്രീസ് അന്‍സാരി വരെയുള്ള പട്ടിക അവസാനിക്കുന്നില്ലെന്നും മഹുവ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ അഞ്ച് മാധ്യമസ്ഥാപനങ്ങള്‍ പരോക്ഷമായി നിയന്ത്രിക്കുന്നത് ഒരാളാണെന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ഭരണകക്ഷിക്ക് വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷത്തെ പാടേ തഴയുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 120ഓളം പേരെ നിയമിച്ചിരിക്കുന്നത് മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ്. വ്യാജവാര്‍ത്തകള്‍ രാജ്യത്ത് വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മയോ ഉയര്‍ത്തിക്കാട്ടിയല്ല, വ്യാജ വാർത്തകളും വാട്സാപ്പിലെ വ്യാജ പ്രചാരണങ്ങളും വഴിയാണ് നിങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മഹുവ വിമര്‍ശിച്ചു.

ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് അജ്ഞാത ശത്രുക്കളെ സൃഷ്ടിക്കുന്നതാണ് നാലാമത്തെ പ്രശ്നം. സേനയുടെ നേട്ടങ്ങള്‍ ഒരാളുടെ പേരില്‍ മാത്രമായി ഉയര്‍ത്തിക്കാട്ടുന്നു. ഓരോ ദിവസവും പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നു. 2014 മുതല്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. കശ്മീരിലെ ജവാന്മാരുടെ മരണം 106 മടങ്ങ് വര്‍ധിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാരും മതവും ഇങ്ങനെ കൂടിപ്പിണഞ്ഞു കിടക്കുന്നത്. ഇതാണ് ഫാഷിസത്തിന്‍റെ അഞ്ചാമത്തെ ലക്ഷണമായി മഹുവ ചൂണ്ടിക്കാട്ടിയത്. പൌരത്വ ബില്‍ ലക്ഷ്യം വെയ്ക്കുന്നത് ഒരു സമുദായത്തെയാണ്. ഇന്ത്യ നിലനില്‍ക്കുന്ന 80 കോടി ഏക്കറിനെക്കാള്‍ രാമജന്മഭൂമിയുടെ 2.77 ഏക്കറിനെ കുറിച്ചാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ആശങ്കയെന്നും മഹുവ പറഞ്ഞു.

ആരുടെയും സ്വകാര്യ സ്വത്തല്ല ഹിന്ദുസ്ഥാന്‍; ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ എണ്ണിപ്പറഞ്ഞ് മഹുവ മൊയിത്ര‌ ബുദ്ധിജീവികളോടും കലയോടുമുള്ള വെറുപ്പാണ് ഫാഷിസത്തിന്‍റെ ആറാമത്തെ ലക്ഷണം. ഏറ്റവും അപകടകരമാണത്. വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കുറച്ചു. പാഠഭാഗങ്ങള്‍ വളച്ചൊടിക്കുന്നു. രാജ്യത്തെ ഇരുണ്ട കാലത്തേക്കാണ് കൊണ്ടുപോകുന്നതെന്നും മഹുവ വിമര്‍ശിച്ചു.

ഇലക്ടറല്‍ സംവിധാനത്തിന്‍റെ അധികാരം നഷ്ടപ്പെടുന്നതാണ് ഫാഷിസത്തിന്റെ ഏഴാമത്തെ സൂചകമെന്ന് മഹുവ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ഷന്‍ കമ്മീഷനെ ഉപയോഗിച്ച് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച തുക സംബന്ധിച്ച് കമ്മീഷന്‍ ഒരു നടപടിയുമെടുത്തില്ല. 60000 കോടി രൂപയാണ് ഈ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത്. ഇതില്‍ 27000 കോടിയും ചെലവാക്കിയത് ഒരൊറ്റ പാര്‍ട്ടിയാണ്. എന്നിട്ടും നടപടിയെടുത്തില്ലെന്ന് മഹുവ ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗം ജനങ്ങളും രക്തം ഈ മണ്ണിലുണ്ട്, ആരുടേയും പിതാവിന്‍റെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ എന്ന കവിത കൂടി ചൊല്ലിയാണ് മഹുവ മൊയിത്ര പ്രസംഗം അവസാനിപ്പിച്ചത്.

രാഷ്ട്രീയത്തിലെത്തും മുമ്പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായിരുന്നു മൊയ്ത്ര. 2016 ല്‍ ബംഗാളിലെ കരിമ്പൂരില്‍ നിന്ന് മൊയ്ത്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (55 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends