ഭാര്യയുമായി പിണങ്ങി മരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചങ്ങനാശേരി സ്വദേശിക്ക് ദുരന്തം വഴി മാറിയത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ; റെയിൽവെ പാളത്തിൽ തലവച്ച് കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ കണ്ടെത്തിയ ട്വിസ്റ്റ്...
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസും നാട്ടുകാരും. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പല വഴിക്ക് അന്വേഷണത്തിനായി സുഹൃത്തുക്കൾ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് കിടന്നിരുന്ന റെയിൽവേ പാളത്തിനു സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈൽക്കുറ്റി കണ്ടെത്താനായി ശ്രമം.
ഇതിനിടയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാൾക്കും സുഹൃത്തിന്റെ ഫോണിൽ നിന്നു സെൽഫി സന്ദേശം ഫോർവേഡ് ചെയ്തു കിട്ടിയിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാൻ കിടക്കുന്ന യുവാവിനക്കുറിച്ചും സൂചന നൽകി.
ഫോട്ടോയിൽ കണ്ട മൈൽക്കുറ്റിയുടെ സമീപം ട്രെയിൻ എത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ട്രെയിൻ തട്ടാതിരിക്കാൻ യുവാവിനെ തള്ളി മാറ്റിയത് അടുത്തുള്ള കണ്ടത്തിലേയ്ക്കായിരുന്നു.
https://www.facebook.com/Malayalivartha